26.9 C
Kottayam
Tuesday, October 15, 2024

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി രണ്ടാം ഭാര്യ; അസമിലെത്തി അറസ്റ്റ്

Must read

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂർ തവള കവലയിൽ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിൽ അസം സ്വദേശി ബാബുൽ ഹുസൈന്റെ മൃതദേഹം വീടിൻറെ ടെറസിന് മുകളിൽ കണ്ടെത്തിയത്. 

കൊലപാതകമെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്ന കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായത് പൊലീസിന്റെ സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പൊലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്.

സ്ഥിരമായി വഴക്കുണ്ടാക്കുന്നതും മർദ്ദിക്കുന്നതും സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിൻ മാർഗമാണ് അസമിലേക്ക് കടന്നതെന്നും ഇവർ വിശദമാക്കി. ആസമിൽ എത്തിയ യുവതി വീട്ടിൽ പോകാതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്തു വരികെയാണ് പൊലീസ് പിടിയിലായത്. 

സംഭവ സ്ഥലത്തെത്തിച്ച് യുവതിയുമായി പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബാബുലിൻ്റെ രണ്ടാം ഭാര്യയാണ് സെയ്ദ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടി ജെ ആഞ്ചലോസിനെ പാർട്ടി പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ, 28 വർഷത്തിന് ശേഷം ജി സുധാകരന്റെ വെളിപ്പെടുത്തൽ

ആലപ്പുഴ: 28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയതില്‍ വെളിപ്പെടുത്തലുമായി ജി സുധാകരന്‍. ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയാണെന്നാണ് ജി സുധാകരന്റെ തുറന്നുപറച്ചില്‍. നിലവില്‍ സിപിഐ ജില്ലാ...

അമ്മയെ വെട്ടി നുറുക്കിയ മകൾ, മൃതദേഹാവശിഷ്ടം മുറിയിൽ വലിച്ചെറിഞ്ഞു; മന്ത്രവാദമെന്ന് സംശയം, അറസ്റ്റ്

കെന്‍റക്കി:ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഒന്നാം ലോക രാജ്യമെന്നും മൂന്നാം ലോകരാജ്യമെന്നുമുള്ള വ്യത്യസമില്ലെന്നും ലോകത്തിലെ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് തോന്നും. അത്തരമൊരു കാര്യമാണ് അന്ധവിശ്വാസം. തങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്കായി എന്ത് ക്രൂരകൃത്യം പോലും ചെയ്യാന്‍ മനുഷ്യന്...

പിഡിപി ചെയർമാൻ മഅ്ദനി ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും...

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്‌

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. വയനാട്, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍...

മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നവംബർ 20ന്, ജാർഖണ്ഡിൽ രണ്ട് ഘട്ടം, വോട്ടെണ്ണൽ നവംബർ 23ന്‌

ന്യൂഡല്‍ഹി: മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും...

Popular this week