26.9 C
Kottayam
Tuesday, October 15, 2024

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റം വരുന്നു; പുതിയ ഫീച്ചർ ഇങ്ങനെ

Must read

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകളുമായി കളംനിറയുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമായ വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് അവതരിപ്പിക്കുന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. വാട്സ്ആപ്പിന്‍റെ പുതിയ ബീറ്റ വേർഷനില്‍ ഈ ഫീച്ചർ മെറ്റ പരീക്ഷിച്ച് തുടങ്ങിയതായി വാബീറ്റഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. 

വാട്സ്ആപ്പിന്‍റെ പുതിയ ആന്‍ഡ്രോയ്ഡ് 2.24.22.2 വേർഷനിലാണ് സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ചില പഴയ ബീറ്റ വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ യൂസർമാരിലേക്ക് വാട്സ്ആപ്പ് ഈ ഫീച്ചർ എത്തിക്കും.

മുമ്പ് കണ്ട സ്റ്റാറ്റസുകള്‍ ചാറ്റ് ടാബില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എങ്ങനെയാണ് വാട്സ്ആപ്പ് ഇന്‍റർഫേസിനുള്ളില്‍ ദൃശ്യമാകുന്നത് എന്ന് ഒരു ചിത്രവും വാബീറ്റഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. വാട്സ്ആപ്പ് അപ്ഡേറ്റുകള്‍ കൃത്യമായി അറിയിക്കുന്ന സംവിധാനമാണ് വാബീറ്റഇന്‍ഫോ. 

ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്‍കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ അണിയറയില്‍ ഒരുങ്ങുന്നതായാണ് വാബീറ്റഇന്‍ഫോയുടെ മറ്റൊരു റിപ്പോര്‍ട്ട്.  20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നത്.

നമുക്ക് ആവശ്യമായ ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലമായി അവതരിപ്പിക്കുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടി ജെ ആഞ്ചലോസിനെ പാർട്ടി പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ, 28 വർഷത്തിന് ശേഷം ജി സുധാകരന്റെ വെളിപ്പെടുത്തൽ

ആലപ്പുഴ: 28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയതില്‍ വെളിപ്പെടുത്തലുമായി ജി സുധാകരന്‍. ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയാണെന്നാണ് ജി സുധാകരന്റെ തുറന്നുപറച്ചില്‍. നിലവില്‍ സിപിഐ ജില്ലാ...

അമ്മയെ വെട്ടി നുറുക്കിയ മകൾ, മൃതദേഹാവശിഷ്ടം മുറിയിൽ വലിച്ചെറിഞ്ഞു; മന്ത്രവാദമെന്ന് സംശയം, അറസ്റ്റ്

കെന്‍റക്കി:ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഒന്നാം ലോക രാജ്യമെന്നും മൂന്നാം ലോകരാജ്യമെന്നുമുള്ള വ്യത്യസമില്ലെന്നും ലോകത്തിലെ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് തോന്നും. അത്തരമൊരു കാര്യമാണ് അന്ധവിശ്വാസം. തങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്കായി എന്ത് ക്രൂരകൃത്യം പോലും ചെയ്യാന്‍ മനുഷ്യന്...

പിഡിപി ചെയർമാൻ മഅ്ദനി ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും...

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്‌

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. വയനാട്, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍...

മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നവംബർ 20ന്, ജാർഖണ്ഡിൽ രണ്ട് ഘട്ടം, വോട്ടെണ്ണൽ നവംബർ 23ന്‌

ന്യൂഡല്‍ഹി: മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും...

Popular this week