26.1 C
Kottayam
Monday, October 14, 2024

അധ്യാപക ദമ്പതിമാരും മക്കളും മരിച്ച നിലയിൽ; മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന് കുറിപ്പ്

Must read

കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം.രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന.

രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

സുരക്ഷയ്ക്കായി വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചു; വീഡിയോ കണ്ട ഭര്‍ത്താവ് വിവാഹമോചനത്തിന്‌ അപേക്ഷിച്ചു

ന്യൂയോര്‍ക്ക്‌:വീട്ടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്നൊരു പതിവാണ്. വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളും വീട് കയറിയുള്ള ആക്രമണങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ ഇവ ഏറെ സഹായിക്കുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍...

ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങൾ, കേന്ദ്രത്തിന്‍റെ ഫുൾമാര്‍ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്....

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിച്ച് അപകടം;വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ ആണ് മരിച്ചത്. 19 വയസായിരുന്നു. മേൽമുറി മഅ്ദിൻ പോളി...

മുൻ ഭാര്യയുടെ പരാതി; ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് നടന്‍

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ...

Popular this week