25.2 C
Kottayam
Monday, October 14, 2024

മദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കേസെടുത്ത് പോലീസ്; വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ നടൻ

Must read

തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല.

ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ  റിപ്പോർട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയിൽ  കാറോടിച്ചതിന്  മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. 

മ്യൂസിയം പൊലീസ് ബൈജുവിനെതിരെ  കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. ചാനൽ ക്യാമറാമാനെ കൈയേറ്റം ചെയ്യാനും ബൈജു  ശ്രമിച്ചു. ദൃശ്യങ്ങള് എടുക്കുമ്പോഴായിരുന്നു ക്യാമറാമാന് നേരെ തിരിഞ്ഞത്. ഇത് കൊണ്ടൊന്നും താൻ പേടിക്കില്ലെന്നും ബൈജു പറഞ്ഞു. 

രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയര് പഞ്ചറായിരുന്നു. അതിനാൽ ടയര് മാറ്റി ഇട്ട്   സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി.

പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ചാനൽ ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വകാര്യ വീഡിയോ ലീക്ക് ആയെന്ന് ആരാധകർ; ആസ്വദിച്ചോളൂ എന്ന് കമന്റ് ചെയ്ത് നടി ഓവിയ

ചെന്നൈ: മലയാളിയായ തെന്നിന്ത്യൻ താരം ഓവിയയുടെ പേരിൽ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ വീഡിയോ പ്രചരിക്കുന്നതിനേക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് ഇത് ശ്രദ്ധയിൽ പെടുത്തിയ ആരാധകരോടുള്ള നടിയുടെ പ്രതികരണമാണ്.വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട്...

ഇറാനെ ഇല്ലാതാക്കാൻ അമേരിക്കയും, ഇസ്രായേലിലേക്ക് “താഡ് “മിസൈൽ പ്രതിരോധ സംവിധാനവും 100 ട്രൂപ്പുകളെയും അയക്കാൻ അനുമതി; നിർണായക നീക്കവുമായി പെന്റഗൺ

വാഷിംഗ്‌ടൺ: ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ ശക്തമായ നടപടിയുമായി അമേരിക്ക. ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി...

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി:  നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ്...

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച്...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

Popular this week