24.2 C
Kottayam
Monday, October 14, 2024

ബാബറും ഷഹീന്‍ അഫ്രീദിയും പുറത്ത്! അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

Must read

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് മോശം ഫോമില്‍ കളിക്കുന്ന ബാബര്‍ അസമിനെ ഒഴിവാക്കി. മുന്‍ ക്യാപ്റ്റനായ അസം മാത്രമല്ല, പാക്കിസ്ഥാന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും 16 അംഗ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. മൂവര്‍ക്കുമൊപ്പം സര്‍ഫറാസ് അഹമ്മദിനും വിശ്രമം നല്‍കിയതായി പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

മുള്‍ട്ടാന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 500 റണ്‍സ് പിന്നിട്ടിട്ടും പാകിസ്ഥാന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ്് പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ത്തത്. ബാബറിനെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നു. അവസാന 18 ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി അംഗം അഖിബ് ജാവേദ് പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെ… ”ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. നിലവിലെ കളിക്കാരുടെ ഫോം, പരമ്പരയില്‍ തിരിച്ചുവരാനുള്ള സാധ്യത, പാക്കിസ്ഥാന്റെ 2024-25 അന്താരാഷ്ട്ര ഷെഡ്യൂള്‍ എന്നിവ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചു. ഈ ഘടകങ്ങള്‍ കണക്കിലെടുത്ത് ബാബര്‍ അസം, നസീം ഷാ, സര്‍ഫറാസ് അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചു.” ജാവേദ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമന്‍ അലി, സെയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്മൂദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കേസെടുത്ത് പോലീസ്; വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ നടൻ

തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട്...

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച്...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

കോഴിക്കോട് ട്രെയിനിൽ നിന്നും യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം ; തർക്കത്തിനിടെ പിടിച്ചു തള്ളിയതെന്ന് പ്രതി

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് വീണുമരിച്ച സംഭവം കൊലപാതകം. കൃത്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. റെയിൽവേയുടെ കരാർ ജീവനക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തർക്കത്തിനിടയിൽ പിടിച്ചു തള്ളിയതാണ്...

പാലക്കാട്ട് കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം

പാലക്കാട്: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ്...

Popular this week