24.2 C
Kottayam
Monday, October 14, 2024

'പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറും'; ജന്മദിനവും വിവാഹ വാർഷികവും ഗോശാലകളിൽ ആഘോഷിക്കണമെന്നും യുപി മന്ത്രി

Must read

ലഖ്നൌ: ക്യാൻസർ രോഗികൾ പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ രോഗം ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നിന്‍റെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 

കരിമ്പ് വികസന വകുപ്പ് മന്ത്രിയായ സഞ്ജയ് സിംഗ് തന്‍റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് ഇങ്ങനെ പറഞ്ഞത്. പ്രഷറുള്ള രോഗികളുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ താലോലിക്കണം. 20 മില്ലിഗ്രാം ഡോസ് മരുന്നാണ് ഇപ്പോൾ കഴിക്കുന്നതെങ്കിൽ 10 ദിവസത്തിനുള്ളിൽ ഇത് 10 മില്ലിഗ്രാമായി കുറയും എന്നാണ് മന്ത്രി പറഞ്ഞത്.

ക്യാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ രോഗം ഭേദമാകുമെന്നും മന്ത്രി അവകാശപ്പെട്ടു. ചാണകം കത്തിച്ചാൽ കൊതുകിൽ നിന്ന് രക്ഷ നേടാം. അതിനാൽ പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തിൽ ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുസംരക്ഷണ കേന്ദ്രങ്ങളിൽ ആഘോഷിക്കാനും കാലിത്തീറ്റ ദാനം ചെയ്യാനും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കേസെടുത്ത് പോലീസ്; വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ നടൻ

തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട്...

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച്...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

കോഴിക്കോട് ട്രെയിനിൽ നിന്നും യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം ; തർക്കത്തിനിടെ പിടിച്ചു തള്ളിയതെന്ന് പ്രതി

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് വീണുമരിച്ച സംഭവം കൊലപാതകം. കൃത്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. റെയിൽവേയുടെ കരാർ ജീവനക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തർക്കത്തിനിടയിൽ പിടിച്ചു തള്ളിയതാണ്...

പാലക്കാട്ട് കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം

പാലക്കാട്: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ്...

Popular this week