30.2 C
Kottayam
Sunday, October 13, 2024

മകളെ കൊല്ലാൻ അമ്മയുടെ ക്വട്ടേഷൻ; പകരം അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

Must read

ലഖ്നൗ: മകളെ കൊല്ലാന്‍ യുവാവിന് അമ്പതിനായിരം രൂപയുടെ ക്വട്ടേഷൻ നൽകി അമ്മ. എന്നാൽ തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷനെന്ന് തിരിച്ചറിഞ്ഞ വാടകക്കൊലയാളി ക്വട്ടേഷൻ ഏൽപിച്ച സ്ത്രീയെ തന്നെ കൊന്നു. ഉത്തര്‍ പ്രദേശിലെ ജസ്രത്പുർ സ്വദേശിയായ അൽകാദേവിയാണ് (35) കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ ഏൽപിച്ചയാൾ മകളുടെ കാമുകനാണെന്ന് അൽക്കാദേവി തിരിച്ചറിഞ്ഞിരുന്നില്ല. ഒക്ടോബർ ആറിന് ഇറ്റാവയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍കാ ദേവിയുടെ പതിനാറുകാരിയായ മകള്‍ ഗ്രാമവാസിയായ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെണ്‍കുട്ടി സുഭാഷുമായി അടുപ്പത്തിലായത്. രാത്രി നേരത്തെുള്ള മകളുടെ ഫോൺവിളികൾ കണ്ട് ദേഷ്യപ്പെട്ടാണ് അൽക്കാദേവി ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്. സുഭാഷ് സിങ് (38) എന്ന വാടക്കക്കൊലയാളിയെയാണ് മകളെ കൊല്ലാനായി അവർ വിളിച്ച് വരുത്തിയത്. സെപ്തംബര്‍ 27-ന് അമ്പതിനായിരം രൂപ ക്വട്ടേഷൻ തുകയായി നൽകുകയും ചെയ്തു.

വാടകക്കൊലയാളി മകളുടെ കാമുകനാണെന്ന് അല്‍കാദേവി അറിഞ്ഞിരുന്നില്ല. മകളുടെ ചിത്രവും മറ്റ് വിവരവും നല്‍കിയതോടെയാണ് തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ ലഭിച്ചതെന്ന കാര്യം സുഭാഷ് അറിയുന്നത്. ഈ വിവരം ഉടനെ പെൺകുട്ടിയെ അറിയിച്ചു. വിവരമറിഞ്ഞ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ സുഭാഷ് കൂറുമാറുകയും പകരം തനിക്ക് ക്വട്ടേഷൻ നൽകിയ അവളുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസില്‍ യുവാവിനേയും പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ, ഹാജരായത് ചെന്നൈയിൽ

ചെന്നൈ: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിൽ (എസ്.എഫ്.ഐ.ഒ.) ഹാജരായാണ് വീണ മൊഴി നൽകിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍...

കേന്ദ്ര നിർദേശം കേരളത്തെ ബാധിക്കില്ല;സർക്കാർ ധനസഹായം നൽകുന്ന മദ്രസകളില്ല

തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻറെ നിർദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ...

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് സൽമാൻ ഖാനുമായി അടുത്ത ബന്ധം; അന്വേഷണം ലോറൻസ് ബിഷ്‌ണോയിലേക്കും

മുംബൈ: ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി...

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

ന്യൂഡൽഹി:രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍...

Popular this week