24.5 C
Kottayam
Friday, October 11, 2024

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

Must read

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' എന്ന സിനിമ തന്റെ 'മായ' എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിക്കുന്നത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

പകര്‍പ്പവകാശ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതുവരെ 'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പകര്‍പ്പവകാശ ലംഘനമില്ലെന്നാണ് ജിജോ പുന്നൂസ് അടക്കമുളളവര്‍ മറുപടി നല്‍കിയത്. ഇതോടെയാണ് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ജില്ലാ കോടതിയെ സമീപിച്ചത്. തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

ജിജോയുടെ 26 പേജ് വരുന്ന നോവല്‍ പകര്‍പ്പാവകാശ ലംഘനം മറയ്ക്കാനുള്ള ശ്രമം മാത്രമെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഇരുനോവലുകളും വിശദമായി വിശകലനം ചെയ്ത് നിരവധി രംഗങ്ങളും പകര്‍ത്തിയതായി ആരോപണമുണ്ട്. തന്റെ നോവല്‍ മായ ജിജോ പുന്നൂസ് കാണുകയോ, വായിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജിജോ പറഞ്ഞിരുന്നതെങ്കിലും നോട്ടീസിനുള്ള മറുപടിയില്‍ ജിജോയ്ക്ക് മായ നോവലിനെ കുറിച്ച് അറിയാമായിരുന്നു എന്ന് വ്യക്തമാകുന്നുണ്ടെന്നും ജോര്‍ജ് തുണ്ടിപ്പറമ്പില്‍ അവകാശപ്പെടുന്നു.

ബറോസിന്റെ കഥയും 2008-ല്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ എഴുതി പുറത്തിറക്കിയ 'മായ' എന്ന നോവലും തമ്മില്‍ സാമ്യമുണ്ട് എന്നാണ് അവകാശപ്പെടുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ്കുമാറാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലീഡ് റോള്‍ അഭിനയിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

ജോര്‍ജിന്റെ 'മായ' എന്ന പുസ്തകം 2008 ഏപ്രിലില്‍ കൊച്ചിയില്‍ വെച്ച് എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയാണ് പ്രകാശനം ചെയ്തത്. 'കാപ്പിരി മുത്തപ്പന്‍' എന്ന മിത്തിനെക്കുറിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ പ്രചാരത്തിലുള്ള മിത്താണ് ഈ പുസ്തകത്തിന്റെ പ്രമേയം.

വാസ്‌കോഡഗാമ നിധി സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച ഒരു ആഫ്രിക്കന്‍ അടിമയുടെ ആത്മാവാണ് കാപ്പിരി മുത്തപ്പന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്‌കോഡഗാമയുടെ പിന്‍ഗാമി പോര്‍ച്ചുഗലില്‍ നിന്ന് വരുന്നതുവരെ നിധികള്‍ സംരക്ഷിക്കാന്‍ അടിമയെ ചുമതലപ്പെടുത്തിയിരുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം.

'കാപ്പിരി മുത്തപ്പന്റെ പുരാണകഥ പ്രചാരത്തിലുള്ളതാണെന്നും പകര്‍പ്പവകാശമില്ലെന്നും ജോര്‍ജ്ജ് തന്റെ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോര്‍ജ്ജ് ഈ പുരാണ ആശയത്തെ ഒരു കഥാസന്ദര്‍ഭമാക്കുകയും അത് ആവിഷ്‌കരിക്കുകയും ചെയ്തത് പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ്, ഇതാണ് മായ. മായയ്ക്ക് മാത്രമാണ് സാധാരണ ദിവസങ്ങളില്‍ കാപ്പിരിയെ കാണാനും സംസാരിക്കാനും സാധിക്കുക. കാപ്പിരി മുത്തപ്പന്‍ മായയെ താന്‍ കാത്തുസൂക്ഷിക്കുന്ന നിധിയുടെ അവകാശിയായി പിന്നീട് തിരിച്ചറിയുന്നുണ്ട്. ഇതാണ് മായ എന്ന നോവലിന്റെ ഇതിവൃത്തം. ഈ സ്റ്റോറിലൈനിന് പകര്‍പ്പവകാശമുണ്ടെന്നാണ് വാദം.

തന്റെ പുസ്തകം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ബറോസിന്റെ പ്രമേയം തന്റെ നോവലിനോട് വളരെ സാമ്യമുള്ളതാണെന്ന് ജോര്‍ജ്ജ് വാദിക്കുന്നു. വിപണിയില്‍ ഒരിടത്തും തനിക്ക് സമാനമായ കഥാസന്ദര്‍ഭമുള്ള മറ്റൊരു പുസ്തകം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മായ എന്ന തന്റെ പുസ്തകത്തിന് സമാനമായ നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ബറോസിനെക്കുറിച്ച് ഇതുവരെ പുറത്ത് വന്ന വിവരണങ്ങളില്‍ കണ്ടെത്താനായെന്നും ജോര്‍ജ് അവകാശപ്പെടുന്നു.

2016ല്‍ മായ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്റെ സുഹൃത്ത് രാജീവ് കുമാറിന് കൊടുത്തിരുന്നുവെന്നും ജോര്‍ജ്ജ് അവകാശപ്പെടുന്നു. ജിജോ പുന്നൂസുമായി ചേര്‍ന്ന് നോവല്‍ സിനിമയാകുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും ജോര്‍ജ് പറയുന്നു. 2017-ല്‍ ഒരു ആഫ്രോ-ഇന്ത്യന്‍-പോര്‍ച്ചുഗീസ് മിത്തിനെക്കുറിച്ച് ജിജോ പുന്നൂസ് എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസിന്റെ തിരക്കഥയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഇത് തന്റെ തിരക്കഥയല്ലെന്നും സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ സഹായത്തോടെ മോഹന്‍ലാല്‍ തന്റെ തിരക്കഥയില്‍ നിന്ന് മാറ്റിയെഴുതിയതാണെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു.

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം ഒക്ടോബര്‍ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്എക്‌സ് വര്‍ക്കുകളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആശ്വാസം! ട്രിച്ചിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. ട്രിച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന്...

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി | ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ് തിരിച്ചിറക്കാൻ ശ്രമിക്കുന്നത്....

മദ്യക്കുപ്പിയുമായി ഹോട്ടൽ മുറിയിൽ, ദൃശ്യങ്ങൾ പുറത്തായി; എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ്‌ സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന്...

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള...

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരും സംഘം...

Popular this week