24.5 C
Kottayam
Friday, October 11, 2024

ശരീരം കൊടുക്കാതെ അവസരം നേടാന്‍ കഴിവുള്ളവരുണ്ട്; അതിന് പറ്റാത്തവര്‍ മറ്റ് സ്ത്രീകളെപ്പറ്റി കഥകള്‍ പറയും!വെട്ടിത്തുറന്ന് നടി

Must read

കൊച്ചി:മോഡലിംഗിലൂടെയാണ് നേഹ റോസ് താരമായി മാറുന്നത്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ മിന്നും താരമാണ് നേഹ റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇതിനിടെ തന്റെ ഗ്ലാമറസ് ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും നേഹ നേരിട്ടിട്ടുണ്ട്. പക്ഷെ അതൊന്നും നേഹയെ തടയുന്നില്ല.

ഇപ്പോഴിതാ നേഹ റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ശരീരം നല്‍കി അവസരം കിട്ടുന്നതിനെക്കുറിച്ചും കഴിവിലൂടെ അവസരം നേടുന്നതിനെക്കുറിച്ചുമാണ് നേഹ റോസ് കുറിപ്പില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നേഹയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”അവസരം കിട്ടാത്ത സ്ത്രീകള്‍ അതു കിട്ടുന്ന സ്ത്രീകള്‍ക്ക് എതിരെ പറഞ്ഞു കൊണ്ടേ ഇരിക്കും, ഇനിയും. ശരീരം കൊടുക്കാതെ അവസരം നേടാന്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അതാണ് പെണ്ണിന്റെ കഴിവ്. ശക്തയായ സ്ത്രീ. അതിന് പറ്റാത്തവര്‍ അവസരം ഉള്ള എല്ലാ പെണ്ണുങ്ങളെ പറ്റിയും കഥകള്‍ പറയും. ഇപ്പോഴെങ്കിലും ഇത് പറയണം എന്ന് തോന്നി. കഴിഞ്ഞ കുറേ വര്‍ഷമായി ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടാല്‍ 10 കോള്‍ വരും. എങ്ങനെ അവരെ അറിയാം, എങ്ങനെ അവസരം കിട്ടി. ഓഡിഷന് പോയിരുന്നോ? തുടങ്ങി ഭയങ്കര ശല്യമാണ്.” എന്നാണ് നേഹ കുറിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട് നേഹ റോസ്. നേരത്തെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേഹ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. പുരുഷന്മാര്‍ സ്വാര്‍ത്ഥരാണെന്നും ജീവിതത്തില്‍ വിജയിക്കാന്‍ സ്ത്രീയ്ക്ക് പുരുഷന്റെ കൂട്ട് വേണ്ടെന്നുമാണ് നേഹ പറഞ്ഞത്.

”എന്നെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നവരോട്. പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് സ്ത്രീകളെ ഉപദേശിക്കുന്നത്. പക്ഷെ സ്ത്രീയ്ക്ക് അവള്‍ മാത്രമേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. അവളുടെ വിജയത്തിന്റെ ഉത്തരവാദിത്തം അവള്‍ക്ക് മാത്രമാണ്. ജീവിതത്തില്‍ ഫോക്കസും വിജയവും കൈവരിക്കാനാകണം. അതിന് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അത് നമ്മുടെ കൈയില്‍ തന്നെയാണുള്ളത്. ഭര്‍ത്താവിനോ കാമുകനോ ഒരു സ്ത്രീയെ സഹായിക്കാനാകില്ലെന്നാണ് ഞാന്‍ സത്യമായിട്ടും വിശ്വസിക്കുന്നത്. കാരണം പുരുഷന്മാര്‍ സ്വാര്‍ത്ഥരാണ്” എന്നാണ് നേഹ പറഞ്ഞത്.

അതേസമയം, നേരത്തെ ബിഗ് ബോസ് താരം ജിന്റോയുടെ അമേരിക്കയിലെ കാമുകി നേഹയാണോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഈ സമയത്തും നേഹ പ്രതികരണവുമായി എത്തിയിരുന്നു. ഒരിക്കല്‍ ഒരു ലൈവ് പോയിരുന്നു. ആ സമയം ജിന്റോ ചേട്ടന്‍ എന്റെ അടുത്തുണ്ടായിരുന്നു. അന്ന് പറഞ്ഞൊരു മറുപടിയാണ് ആ വീഡിയോയില്‍ കാണുന്നത്. ആരോ തെറ്റിദ്ധരിച്ച് അങ്ങനെ എഴുതിയതാണെന്നാണ് നേഹ നല്‍കിയ വിശദീകരണം.

ഞാന്‍ അതിന്റെ താഴെ പോയി എഴുതിയിരുന്നു ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്. എനിക്ക് അമേരിക്കയുടെ സ്‌പെല്ലിംഗ് പോലും അറിയില്ല. എന്നെ വെറുതെ വിടൂ എന്നും നേഹ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആശ്വാസം! ട്രിച്ചിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. ട്രിച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന്...

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി | ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ് തിരിച്ചിറക്കാൻ ശ്രമിക്കുന്നത്....

മദ്യക്കുപ്പിയുമായി ഹോട്ടൽ മുറിയിൽ, ദൃശ്യങ്ങൾ പുറത്തായി; എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ്‌ സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന്...

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള...

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ...

Popular this week