25.6 C
Kottayam
Friday, October 11, 2024

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്ഐ അനൂപിന് സസ്പെൻഷൻ

Must read

കാസർകോട് :കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ എസ്ഐ അനൂപിന് സസ്പെൻഷൻ. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി. 

അബ്ദുൽ സത്താറിന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ എസ്ഐ ആയിരുന്ന അനൂപ് പിടിച്ചുവയ്ക്കുകയായിരുന്നു. നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്.

വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ്ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള...

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ...

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരും സംഘം...

88 വയസുള്ള ആള് മരിക്കണ്ടേതല്ലേ? മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ,ബൈജുവിന് കയ്യടിച്ച്‌ സോഷ്യൽ മീഡിയ

തിരുവനന്തപുരം:കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ടിപി...

ഇനിയും ഗ്ലാമറാവാന്‍ എനിക്ക് നാണക്കേടില്ല! എന്തിനും തയ്യാറാണ്; മുന്‍പ് പറഞ്ഞതിൽ പശ്ചാതപിക്കുന്നില്ലെന്ന് ആരാധ്യ

മുംബൈ:ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ ആരാധ്യ ദേവി. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ...

Popular this week