25.6 C
Kottayam
Friday, October 11, 2024

പാലക്കാട് കാട്ടുപന്നികൂട്ടം കിണറ്റിൽ വീണു; വെടിവെച്ച് കൊന്നു

Must read

പാലക്കാട്: എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോ​ഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്.

വിവരം അറിഞ്ഞ ഉടനെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ‌ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും അത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവന് വരെ ഭീഷണിയായേക്കുമെന്നുമുള്ള നി​ഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധകളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടർമാരെ പ്രദേശത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു. കാട്ടുപന്നികളെ പ്രദേശത്ത് നിന്ന് തുരത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള...

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ...

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരും സംഘം...

88 വയസുള്ള ആള് മരിക്കണ്ടേതല്ലേ? മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ,ബൈജുവിന് കയ്യടിച്ച്‌ സോഷ്യൽ മീഡിയ

തിരുവനന്തപുരം:കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ടിപി...

ഇനിയും ഗ്ലാമറാവാന്‍ എനിക്ക് നാണക്കേടില്ല! എന്തിനും തയ്യാറാണ്; മുന്‍പ് പറഞ്ഞതിൽ പശ്ചാതപിക്കുന്നില്ലെന്ന് ആരാധ്യ

മുംബൈ:ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ ആരാധ്യ ദേവി. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ...

Popular this week