25.2 C
Kottayam
Thursday, October 10, 2024

സ്വർണ വില മൂന്നാം ദിവസവും ഇടിഞ്ഞു: ഇന്ന് വാങ്ങിയാല്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്; ഒരു പവൻ സ്വർണത്തിന് വിലയിങ്ങനെ

Must read

കൊച്ചി: മാസത്തിന്റെ അവസാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സെപ്തംബർ മാസത്തിന്റെ തുടർച്ചയായി ഒക്ടോബറില്‍ വലിയ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തി. പലതവണ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും ഇന്നലെയുമായി നേരിയ ആശ്വാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 22 കാരറ്റിന് പവന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 56200 രൂപയായി ഇടിഞ്ഞു. 56240 രൂപ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 5 ന് രൂപ കുറഞ്ഞ് 7025 രൂപ എന്നത്താണ് നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് – 7030.

24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റിലും പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍, ഗ്രാം വില യഥാക്രമം 61312, 7664 രൂപ എന്നിങ്ങനെയായി. അതോടൊപ്പം തന്നെ 18 കാരറ്റിന് പവന് 32 രൂപയും, ഗ്രാമിനും 4 രൂപയും കുറഞ്ഞ് 45984, 5748 എന്നിങ്ങനെയായി.

ഈ മാസം ആദ്യം 240 രൂപയുടെ കുറവോടെ പവന് 56400 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ പിറ്റേ ദിവസം 400 ഉയർന്ന് വില 56800 ലേക്കും പിറ്റേ ദിവസം 80 രൂപ വർധിച്ച് 56880 ലേക്കും എത്തി. അന്നുവരേയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

ഒക്ടോബർ അഞ്ചിന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയർന്ന വിലയാണ് സ്വർണത്തില്‍ രേഖപ്പെടുത്തിയത്. 80 രൂപയുടെ വർധനവിനെ തുടർന്ന് വില 56960 ലേക്ക് എത്തി. അടുത്ത രണ്ട് ദിവസങ്ങളിലും ഈ വില തുടർന്നു. എന്നാല്‍ ആശ്വാസകരമെന്നോണം തുടർന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.

ഒക്ടോബർ ഏഴിന് 160 രൂപയും 9 ന് 560 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ഇന്ന് 40 രൂപ കൂടി കുറഞ്ഞതോടെ വില 56200 ലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില്‍പ്പന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യൽ പൂർത്തിയായി; ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ 5 മണിക്കൂർ‌ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി...

എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം; കെഎസ്‌യുവിൽ നിന്ന് വിക്ടോറിയ, നെന്മാറ,പട്ടാമ്പി കോളേജുകൾ തിരിച്ചുപിടിച്ചു

പാലക്കാട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൻ തിരിച്ചുവരവ് നടത്തി. ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവിൽ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി...

വിജയേട്ടാ പറ്റില്ലെന്ന് പറഞ്ഞു,ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി; സിപിഎമ്മിലേക്ക് ക്ഷണിച്ചു

കൊല്ലം: പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പിണറായി വിജയൻ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. വിജയേട്ടാ...

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു,മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം; ഹൈക്കോടതി

കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന്  കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാ‍മർശം. വയനാടുമായി  ബന്ധപ്പെട്ട് ഹൈക്കോടതി...

കൊച്ചിയില്‍ എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചു; അധ്യാപിക അറസ്റ്റിൽ

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്....

Popular this week