23.7 C
Kottayam
Thursday, October 10, 2024

രത്തന്‍ ടാറ്റ അന്തരിച്ചു

Must read

മുംബയ്: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.

തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ വ്യാജ വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്...

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വമ്പന്‍ ജവുമായി ഇന്ത്യ; ആശാ ശോഭനക്ക് 3 വിക്കറ്റ്

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക...

ശുചീകരണ ക്യാമ്പയിനിനെത്തിയ കളക്ടർക്ക് സംശയം; അടച്ചിട്ടിരുന്ന സ്പാ ബലമായി തുറന്ന് പരിശോധിച്ചു, 8 പേർ പിടിയിൽ

ജയ്പൂർ: ശുചീകരണ ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ  വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരിസരത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തി. ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺവാണിഭ കേന്ദ്രമായാണ് സ്പാ...

തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ്...

പൊരുതി നിൽക്കാതെ ബംഗ്ലാദേശ് വീണു, രണ്ടാം ടി20യില്‍ വമ്പന്‍ ജയം;പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂ ഡൽഹി : ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222...

Popular this week