23.7 C
Kottayam
Thursday, October 10, 2024

പൊരുതി നിൽക്കാതെ ബംഗ്ലാദേശ് വീണു, രണ്ടാം ടി20യില്‍ വമ്പന്‍ ജയം;പരമ്പര സ്വന്തമാക്കി ഇന്ത്യ

Must read

ന്യൂ ഡൽഹി : ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 20 ഓവറില്‍ റണ്‍സിലവസാനിച്ചു. 41 റണ്‍സെടുത്ത് പൊരുതിയ മെഹ്മദുള്ളയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ അടിതെറ്റി. ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(16) ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിംഗാണ് ബംഗ്ലാദേശ് തകര്‍ച്ചക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ(11) വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കിയപ്പോള്‍ ലിറ്റണ്‍ ദാസിനെ(14) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിന്‍റെ തലയരിഞ്ഞു.

തൗഹിദ് ഹൃദോയിയെ(2) അഭിഷേക് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസിനെ(16) റിയാന്‍ പരാഗും ജേക്കര്‍ അലിയെ(1) മായങ്ക് യാദവും മടക്കിയതോടെ ബംഗ്ലാദേശിന്‍റെ പേരാട്ടം തീര്‍ന്നു. ഇന്ത്യക്കായി നിതീഷ് റെഡ്ഡി 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി.

നേരത്തെ  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പവര്‍ പ്ലേയില്‍ സഞ്ജു സാംസണ്‍(10), അഭിഷേക് ഷര്‍മ(15), സൂര്യകുമാര്‍ യാദവ്(8) എന്നിവരെ നഷ്ടമായി പതറിയെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. രണ്ടാം ടി20 കളിക്കുന്ന നിതീഷ് റെഡ്ഡി 34 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു.

റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വികറ്റുകള്‍ നഷ്ടമായി. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുമായി ടസ്കിന്‍ അഹമ്മദും തിളങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രത്തന്‍ ടാറ്റ അന്തരിച്ചു

മുംബയ്: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല്...

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ വ്യാജ വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്...

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വമ്പന്‍ ജവുമായി ഇന്ത്യ; ആശാ ശോഭനക്ക് 3 വിക്കറ്റ്

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക...

ശുചീകരണ ക്യാമ്പയിനിനെത്തിയ കളക്ടർക്ക് സംശയം; അടച്ചിട്ടിരുന്ന സ്പാ ബലമായി തുറന്ന് പരിശോധിച്ചു, 8 പേർ പിടിയിൽ

ജയ്പൂർ: ശുചീകരണ ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ  വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരിസരത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തി. ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺവാണിഭ കേന്ദ്രമായാണ് സ്പാ...

തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ്...

Popular this week