24.7 C
Kottayam
Wednesday, October 9, 2024

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

Must read

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു. 

“ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്. പേടിയാണോ എന്താണ് എന്നൊന്നും അറിയില്ല. മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി എന്ന ഗ്രാമത്തിലാണ് എന്‍റെ വീട്. കൂലിപ്പണിക്കായി കേരളത്തില്‍ വന്നതാണ്. ഇപ്പോള്‍ 15 വര്‍ഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്.

ശേഷം സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാന്‍റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. അഞ്ച് വർഷം ആയതേ ഉള്ളൂ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട്. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാ​ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാ​ഗ്യം തേടി വരികയാണ്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്”, എന്ന് നാര​ഗാജ് പറയുന്നു. 

താന്‍ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചെന്ന് അറിഞ്ഞപ്പോള്‍ ഫാമിലി വളരെ സന്തോഷത്തിലാണെന്നും നാ​ഗരാജ് പറയുന്നു. നാ​ഗരാജും ഭാര്യയും രണ്ട് മക്കളും അനുജനും ഭാര്യയും ഒരു മോനുമാണ് കേരളത്തിലുള്ളത്. നാട്ടിൽ അച്ഛനും അമ്മയും ചേട്ടനും ഉണ്ടെന്ന് നാ​ഗരാജ് പറഞ്ഞു. അതേസമയം, സമ്മാനത്തുകയില്‍ നിന്നും 2.5 കോടി രൂപയാണ് ഏജന്‍റായി നാരഗാജിന് ലഭിക്കുക. 25 കോടിയുടെ പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാജ്ഭവൻ ആസ്വദിക്കാനല്ല ഞാനിരിക്കുന്നത്, അധികാരമുണ്ടോയെന്ന് കാണാം’തിരിച്ചടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ദ ഹിന്ദു ദിനപ്പത്രത്തിൽവന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കടന്നാക്രമിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി.ആർ.ഏജൻസിയുടെ രണ്ട്...

ഒന്നും മറച്ചുവെക്കാനില്ല, സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ആവശ്യപ്പെടൂ; ഗവർണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി...

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

Popular this week