28 C
Kottayam
Wednesday, October 9, 2024

രശ്‍മിയെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്;ജീവൻ രക്ഷിക്കാനായില്ല, അപകടത്തിന് കാരണം റോഡിലെ അനധികൃത പാർക്കിങ്

Must read

കൊച്ചി: അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാർ ഇടിച്ചു കയറി യുവതി മരിച്ച സംഭവത്തിലെ വില്ലൻ റോഡിലെ അനധികൃത പാർക്കിങ്. ടോൾ പ്ലാസയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപ് ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്.

ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. ആരോൺ തേവലക്കര ഹോളിട്രിനിറ്റി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയർബാഗ് ഉണ്ടായിരുന്നെങ്കിലും അതും തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചതിനാൽ അദ്ദേഹം വൈകാതെ തന്നെ പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ പിൻസീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആരോണിനെ പുറത്തെടുത്തു. 

രശ്മിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റെന്ന് മനസിലായതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അരമണിക്കൂറിനകം അവരെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുത്തത്. മരടിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ എത്തിച്ചെങ്കിലും രശ്മി വൈകാതെ മരിച്ചു. 

അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോ‍ർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ‍ അപകടമുണ്ടായ ഇന്നും ഒട്ടേറെ ലോറികൾ അടക്കം ഇവിടെ നിർത്തിയിട്ടിരുന്നു. വാഹനം ഓടിച്ചു വരുന്നവർ വഴിയിരികിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നത് കാണാൻ വൈകുന്നതു മൂലമാണ് പല അപകടങ്ങളം സംഭവിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരു കോടിയുടെ രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്‌;ഏജന്റായ ശശികല ടിക്കറ്റ് വിറ്റത് ചുങ്കം മള്ളൂശേരി ഭാഗത്ത്‌

കോട്ടയം: ഓണം ബമ്പറിന്റെ ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന്. കോട്ടയം തിരുനക്കര മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് ഏടുത്ത ശശികല എന്ന ഏജന്റ് വാങ്ങിയ...

ONAM BUMPER LIVE:ഓണം ബമ്പറടിച്ചത് ഈ ജില്ലയില്‍; ലോട്ടറി വിറ്റ ഏജന്റിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പര്‍ ടിക്കറ്റ് നേടി.വയനാട് ജില്ലയിലെ ജിനീഷ് മാത്യു എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം...

ONAM BUMPER LIVE:അടിച്ചുമോനെ 25 കോടി! ഇതാണാ ഭാഗ്യവാന്‍

തിരുവനന്തപുരം:കേരളം കാത്തിരുന്ന ഭാഗ്യവാനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടത്തിയ ലോട്ടറി നറുക്കെടുപ്പ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.ടി.ജി 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്‌ ലോട്ടറി അടിച്ചാലും 25 കോടി അടിക്കുന്ന...

ONAM BUMPER LIVE:തിരുവോണം ബംപർ BR 99 ഫലം ആരാണ് ആ ഭാഗ്യവാന്‍?

തിരുവനന്തപുരം:തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍. 25 കോടിയുടെ ടിക്കറ്റ് കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് ഏതാനും സമയം മാത്രം....

കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയില്‍

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്‌നാഗ് സ്വദേശി...

Popular this week