23.8 C
Kottayam
Tuesday, October 8, 2024

കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഐസിയുവിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

Must read

ബെംഗളൂരു: അഞ്ചുവയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ ഐസിയുവില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് തിങ്കളാഴ്ച മരിച്ച അഞ്ചുവയസുകാരന്‍.

പഴകിയ ഭക്ഷണം കഴിച്ചതാണ് ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകടനിലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങളെല്ലാം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഉള്ളവരുടെയും അവരുടെ വീട്ടില്‍നിന്നും ശേഖരിച്ച് ഭക്ഷണസാധനങ്ങളുടെയും പരിശോധനാ ഫലങ്ങള്‍ വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളില്‍നിന്നായി 12 തരം വ്യത്യസ്ത കേക്കുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയിലെല്ലാം ക്യാന്‍സര്‍ വരുത്തുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മാസംതോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിങിലാണ് കേക്കില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് കര്‍ണാടക മന്ത്രി ദിനേഷ് ഗുണ്‍ഡു റാവു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും, സി.പി.എമ്മിന് അഞ്ചാം വട്ടവും എം.എൽ.എ

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി....

കൊച്ചിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊച്ചി: കൊച്ചിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം...

കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ...

ബ്രായുടെ മുകളിൽ ടോപ്പ്‌ ധരിക്കാൻ മറന്നുപോയോയെന്ന് അച്ഛൻ; ഇത് ബ്രായല്ല, ബ്രാലെറ്റാണെന്ന് അലാന

മുംബൈ:സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കഥ പറയുന്ന 'ദി ട്രൈബ്' എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. നടന്‍ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന...

സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്കും എല്ലാ തൊഴിൽ നിയമങ്ങളും ബാധകം; വിശ്രമം ഉൾപ്പെടെ ജോലി സമയം 9 മണിക്കൂർ, 36 ലീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി...

Popular this week