24.2 C
Kottayam
Tuesday, October 8, 2024

ബ്രായുടെ മുകളിൽ ടോപ്പ്‌ ധരിക്കാൻ മറന്നുപോയോയെന്ന് അച്ഛൻ; ഇത് ബ്രായല്ല, ബ്രാലെറ്റാണെന്ന് അലാന

Must read

മുംബൈ:സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കഥ പറയുന്ന ‘ദി ട്രൈബ്’ എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. നടന്‍ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന പാണ്ഡെ ഉള്‍പ്പെടെ അഞ്ച് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ജീവിതമാണ് ഈ സീരീസിലൂടെ പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം ദി ട്രൈബിന്റെ എപ്പിസോഡില്‍ നിന്നുള്ള ചെറിയൊരു വീഡിയോ അലാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അലാനയുടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. ഇതിനിടയില്‍ അലാന ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ച് അച്ഛന്‍ ചിക്കി ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ‘നീ ബ്രായുടെ മുകളില്‍ ടോപ്പ് ധരിക്കാന്‍ മറന്നുപോയോ?’ എന്നാണ് ചിക്കി ചോദിക്കുന്നത്. ഇതുകേട്ട് അമ്പരന്ന അലാന എഴുന്നേറ്റ് നിന്ന് മറുപടി നല്‍കുന്നുണ്ട്. ‘നിങ്ങള്‍ കാര്യമായിട്ട് ചോദിക്കുകയാണോ?, ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്താണ് പ്രശ്‌നം?’ എന്ന് ചിരിയോടെ അലാന ചോദിക്കുന്നു. പാന്റ്‌സിനൊപ്പം ഷര്‍ട്ട് ധരിക്കണമെന്നായിരുന്നു അച്ഛന്റെ മറുപടി. താന്‍ ധരിച്ചത് ബ്രായല്ലെന്നും ബ്രാലെറ്റാണെന്നും അലാന വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന അച്ഛന്‍ ബ്രായുടെ മുകളില്‍ വസ്ത്രം ധരിക്കണമെന്നും അലാനയോട് പറയുന്നുണ്ട്.

ഇതിന് താഴെ അലാനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അലാനയുടെ അച്ഛന്‍ പറയുന്നത് ശരിയാണെന്നും കുടുംബത്തിനൊപ്പം ഇരിക്കുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം അച്ഛനും മകളും തമ്മിലുള്ള തമാശരൂപേണയുള്ള സംഭാഷണമാണ് ഇതെന്നും കമന്റുകളുണ്ട്. മിന്റ് ക്രീം നിറത്തിലുള്ള ബ്രാലെറ്റും വെള്ള പാന്റ്‌സുമായിരുന്നു അലാനയുടെ ഔട്ട്ഫിറ്റ്.

2023 മാര്‍ച്ചിലായിരുന്നു അലാന പാണ്ഡെയുടെ വിവാഹം. ഏറെക്കാലമായി കാമുകനായിരുന്ന ഐവര്‍ മക്രേയെയാണ് അലാന ജീവിതപങ്കാളിയാക്കിയത്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ മാലദ്വീപില്‍വെച്ച് ഐവര്‍ അലാനയെ പ്രൊപ്പോസ് ചെയ്തിരുന്നു. 2024 ജൂലൈയില്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. റിവര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

https://www.instagram.com/alannapanday/?utm_source=ig_embed&ig_rid=9d401694-77f1-4956-b150-f0f038b957c7

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും, സി.പി.എമ്മിന് അഞ്ചാം വട്ടവും എം.എൽ.എ

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി....

കൊച്ചിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊച്ചി: കൊച്ചിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം...

കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഐസിയുവിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: അഞ്ചുവയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ ഐസിയുവില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ്...

കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ...

സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്കും എല്ലാ തൊഴിൽ നിയമങ്ങളും ബാധകം; വിശ്രമം ഉൾപ്പെടെ ജോലി സമയം 9 മണിക്കൂർ, 36 ലീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി...

Popular this week