24.2 C
Kottayam
Tuesday, October 8, 2024

ഹരിയാണയിലെ അപ്രതീക്ഷിത ട്വിസ്റ്റ്, ആഘോഷം നിർത്തി കോൺഗ്രസ്

Must read

ചത്തീസ്ഗഢ്: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. ഇതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്.

പക്ഷെ ബി.ജെ.പി പിന്നീട് മുന്നേറ്റം നടത്തുന്ന കാഴ്ചായാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

പുറത്തുവന്ന എഴ് എക്‌സിറ്റ്‌പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാണയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

വിമതശല്യം ജെ.ജെ.പിയുടെ കൊഴിഞ്ഞുപോക്ക് ജാട്ടുകളുടെ പിന്തുണയില്ലാതെയുള്ള മത്സരം കര്‍ഷക സമരം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയായതോടെയായിരുന്നു കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നത്. ഇതോടെ അമിത പ്രതീക്ഷയില്‍ എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് ആഘോഷവും തുടങ്ങി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും ആഘോഷം നടത്തിയ കോണ്‍ഗ്രസ് അത് പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും, സി.പി.എമ്മിന് അഞ്ചാം വട്ടവും എം.എൽ.എ

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി....

കൊച്ചിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ

കൊച്ചി: കൊച്ചിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം...

കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഐസിയുവിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: അഞ്ചുവയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ ഐസിയുവില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ്...

കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ...

ബ്രായുടെ മുകളിൽ ടോപ്പ്‌ ധരിക്കാൻ മറന്നുപോയോയെന്ന് അച്ഛൻ; ഇത് ബ്രായല്ല, ബ്രാലെറ്റാണെന്ന് അലാന

മുംബൈ:സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കഥ പറയുന്ന 'ദി ട്രൈബ്' എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. നടന്‍ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന...

Popular this week