25.9 C
Kottayam
Tuesday, October 8, 2024

‘ഹ,ഹ,ഹ,ഹു,ഹു…’ പ്രയാഗയുടെ പുതിയ ഇൻസ്റ്റാ സ്റ്റോറി; പരിഹാസമാണോയെന്ന് കമന്റ്‌

Must read

കൊച്ചി:കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ഹോട്ടലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

ഓംപ്രകാശിനെ കാണാനെത്തിയ സിനിമാ താരങ്ങളില്‍ രണ്ടു പേര്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേരാണ് ഓംപ്രകാശിന്റെ മുറിയിലെത്തിയത്.

ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പ്രയാഗ. ‘ഹ,ഹ,ഹ, ഹു,ഹു’ എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. 2016-ല്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന മലയാളം സിനിമയില്‍ പ്രയാഗ നായികയായി. കട്ടപ്പനയിലെ ഋതിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ഒരു പഴയ ബോംബ് കഥ, ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം, എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പ്രയാഗ അഭിനയിച്ച പ്രധാനസിനിമകള്‍.

ഇന്‍സ്റ്റഗ്രാമില്‍ മിസ് മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട്. ഫാഷന്‍ ട്രെന്‍ഡുകളില്‍ അപ്ഡേറ്റഡ് ആയ നടിയുടെ പല ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ പ്രയാഗ നടത്തിയ മേക്കോവറും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹെയര്‍സ്‌റ്റൈലിലാണ് നടി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പല നിറങ്ങളില്‍ മുടി കളര്‍ ചെയ്ത പ്രയാഗ പിന്നീട് ബോയ്കട്ട് രീതിയിലുള്ള പുതിയ ഹെയര്‍സ്റ്റൈലും പരീക്ഷിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ...

ബ്രായുടെ മുകളിൽ ടോപ്പ്‌ ധരിക്കാൻ മറന്നുപോയോയെന്ന് അച്ഛൻ; ഇത് ബ്രായല്ല, ബ്രാലെറ്റാണെന്ന് അലാന

മുംബൈ:സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കഥ പറയുന്ന 'ദി ട്രൈബ്' എന്ന സീരീസ് അടുത്തിടെയാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. നടന്‍ ചങ്കി പാണ്ഡെയുടെ സഹോദരപുത്രിയും നടി അനന്യ പാണ്ഡെയുടെ കസിനുമായ അലാന...

സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്കും എല്ലാ തൊഴിൽ നിയമങ്ങളും ബാധകം; വിശ്രമം ഉൾപ്പെടെ ജോലി സമയം 9 മണിക്കൂർ, 36 ലീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി...

ബാര്‍ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു (24), പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം...

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ബിജെപി മുന്നേറ്റം; ഹരിയാനയിൽ ഹാട്രിക്കടിച്ച് ബിജെപി

ന്യൂഡല്‍ഹി: ഹരിയാണയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും അതിജീവിച്ച് മിന്നും വിജയം...

Popular this week