24.7 C
Kottayam
Tuesday, October 8, 2024

ഇറാനിൽ ഭൂകമ്പം; 4.4 തീവ്രത,ആണവ ബോംബ് പരീക്ഷിച്ചതെന്ന് സംശയം

Must read

ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘ‍ർഷം യുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കെ ഇറാനിലുണ്ടായ ഭൂകമ്പം സംശയമുനയിലെന്ന് റിപ്പോർട്ട്. ഒക്ടോബ‍ർ 5നാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10:45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്.

ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്നതാണ് ആശങ്കയാകുന്നത്. എന്നാൽ, ആണവ ശേഷി പരീക്ഷിക്കുന്നതിന് ഒരു രാജ്യം ഉടനടി പ്രവ‍ർത്തനക്ഷമമായ ആണവായുധം സ്വന്തമാക്കുമെന്ന് അർത്ഥമില്ലെന്ന് വിദ​ഗ്ധ‍ർ വ്യക്തമാക്കുന്നു. 

12 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാ​ഗത്ത് നിന്നുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഇതിന് മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. 

അതേസമയം, ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ച് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 7നായിരുന്നു ലോകത്തെ നടുക്കിക്കൊണ്ട് ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഈ ആക്രമണത്തിൽ 1200ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

250ലേറെ പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഗാസയിൽ 42,000 പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹരിയാണയിലെ അപ്രതീക്ഷിത ട്വിസ്റ്റ്, ആഘോഷം നിർത്തി കോൺഗ്രസ്

ചത്തീസ്ഗഢ്: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. ഇതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ന്...

Gold Rate Today: സ്വര്‍ണ്ണം വാങ്ങല്‍ അപ്രാപ്യമോ? ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്ത വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 160  രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,800...

‘ഹ,ഹ,ഹ,ഹു,ഹു…’ പ്രയാഗയുടെ പുതിയ ഇൻസ്റ്റാ സ്റ്റോറി; പരിഹാസമാണോയെന്ന് കമന്റ്‌

കൊച്ചി:കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ...

ഹരിയാനയിൽ വമ്പന്‍ ട്വിസ്റ്റ്; കോൺഗ്രസ് കിതയ്ക്കുന്നു,വിനേഷ് ഫോഗട്ടും പിന്നിൽ

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ.  ജമ്മുകശ്മീരിൽ...

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നടന്നത് ലഹരി പാർട്ടി,ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ചോദ്യംചെയ്യും; സ്റ്റേഷനിലെത്താൻ നിർദ്ദേശം

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യംചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ  മരട് പൊലീസ് നിർദേശം...

Popular this week