29.3 C
Kottayam
Monday, October 7, 2024

സഭാ സമ്മേളനം പ്രക്ഷുബ്ദം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ്‌ചെയ്തു, നടുത്തളത്തിലിറങ്ങി പ്രതിഷേധം

Must read

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ.വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി.യില്‍ കാണിച്ചില്ല.

ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി. ആർ. വിവാദം, സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ആരോപിക്കപ്പെടുന്ന ബന്ധം, തൃശ്ശൂര്‍ പൂരം കലക്കല്‍, അജിത്കുമാറും ആര്‍.എസ്.എസ്. നേതാക്കളും തമ്മിലെ കൂടിക്കാഴ്ച, അജിത്കുമാറിന്റെ സ്ഥാനമാറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ നില്‍ക്കേയാണ് സഭാ സമ്മേളനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; ഭീഷണിപ്പെടുത്തിയ 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്

മംഗളൂരു: മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതലാണ് മുംതാസ് അലിയെ കാണാതായത്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി...

പീഡനപരാതി: സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി....

ചാരക്കണ്ണുകൾ മിഴി പൂട്ടി, ഇസ്രയേലിന്റെ ആകാശത്ത് മിസൈല്‍ വര്‍ഷം;ഹമാസ് ആക്രമണത്തിന് ഒരു വർഷം

ജറുസലേം: ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത്...

പൂജാരി വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ കവർച്ച,അറസ്റ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3...

പെരുവഴിയില്‍ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി...

Popular this week