25.4 C
Kottayam
Friday, October 4, 2024

ഓമനിക്കുമ്പോൾ 22 കാരന്റെ ചെവി കടിച്ചുപറിച്ച് പിറ്റ്ബുൾ, 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

Must read

ന്യൂഡൽഹി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച് പറിച്ചതോടെ ചെവി ശരീരത്തിൽ നിന്ന് 2 മില്ലി മീറ്റർ ത്വക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് 22കാരൻ ചികിത്സ തേടിയെത്തിയത്.

ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള കാഴ്ചയിൽ യാതൊരു വിധ വ്യത്യാസം വരാത്ത രീതിയിലാണ് ചെവി തിരികെ സ്ഥാപിച്ചതെന്നാണ്  ദില്ലി ഫരീദാബാദിലെ സ്വകാര്യ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പിറ്റ്ബുള്ളിന്റെ ആക്രമണത്തിന് പിന്നാലെ തന്നെ ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിലേക്കുള്ള രക്തചംക്രമണം പുനസ്ഥാപിക്കാൻ ആയതാണ് ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷ നൽകിയതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലുണ്ടായിരുന്നത്. 

തീരെ ചെറിയ 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പമുള്ള ഈ രക്തക്കുഴൽ പുനസ്ഥാപിക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്ന ഘട്ടമെന്നാണ് പ്ലാസ്റ്റിക് സർജറിക്ക് നേതൃത്വം നൽകിയ ഡോ മോഹിത് ശർമ്മ വിശദമാക്കുന്നത്. വലിയ ശക്തിയേറിയ മൈക്രോ സ്കോപ്പുകളുടേയും സൂപ്പർ മൈക്രോ സർജിക്കൽ ഉപകരണങ്ങളുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയയെന്നും മോഹിത് ശർമ്മ വിശദമാക്കി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

ഒരു കപ്പലിൽനിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ; വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നേട്ടംകൂടി

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചു. ഇന്ത്യയില്‍ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍...

‘അവർ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞത്,100 കോടിയുടെ ഒരു മാനനഷ്ടക്കേസ് കൂടി നൽകും’കടുത്ത നടപടിയുമായി നാഗാർജുന

ഹൈദരാബാദ്‌:തെലുങ്ക് താരം നാഗചൈതന്യയുടേയും നടി സാമന്ത റൂത്ത്പ്രഭുവിന്റേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രസ്താവന സിനിമാ, രാഷ്ട്രീയ ലോകത്ത് വന്‍ വിവാദമായിരുന്നു. ഇരുവരും വിവാഹമോചിതരായതിനു പിന്നില്‍ മുന്‍ തെലങ്കാന...

Popular this week