25.1 C
Kottayam
Wednesday, October 2, 2024

പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ… നോട്ട്ബുക്ക് പേജ് കീറി 3ാം ക്ലാസുകാരന്റെ കത്ത്, പങ്കുവച്ച് ഇന്ത്യൻ ആര്‍മി

Must read

ഇന്ത്യൻ ആര്‍മിയുടെ ഈ പ്രവര്‍ത്തനങ്ങൾ ടെലിവിഷനിലൂടെ കണ്ട് മനസിലാക്കിയ ഒരു മൂന്നാം ക്ലാസുകാരൻ കരസേനയ്ക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്. ഇന്ത്യൻ ആര്‍മിയുടെ സതേൺ കമാന്റിന്റെ ട്വിറ്റര്‍ പേജാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ വയനാട്ടിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മ്മിക്കുന്നത് വീഡിയോയിൽ കാണുമ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും. എന്ന് റയാൻ. ക്ലാസ് -3 എഎംഎൽപിഎസ് വെള്ളോയിക്കോഡ്- എന്നതാണ് പൂര്‍ണരൂപം. ഈ കത്തിന്റെ ഇംഗ്ലീഷ് ട്രാൻസിലേഷൻ സഹിതമാണ് ഇന്ത്യൻ ആര്‍മി കത്ത് പങ്കുവച്ചിരിക്കുന്നത്.

മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ നിരവധി ജീവനുകൾ കോരിയെടുത്ത് രക്ഷപ്പെടുത്തിയവരിൽ ഫയര്‍ഫോഴ്സും എൻഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും പിന്നെ ഇന്ത്യൻ കര-നാവിക-വായു സേനകൾ വരെ ഉണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റവും നിര്‍ണായകമായ ബെയ്ലി പാലം നിര്‍മിച്ചതടക്കം ഇന്ത്യൻ ആര്‍മിയാണ് പിന്നീടുള്ള രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്. കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതും അവരെ സുരക്ഷിതമായി ദുരന്തമുഖത്തുനിന്ന് മാറ്റിയതും വരെ ഇന്ത്യൻ  ആര്‍മിയുടെ സേവനം വാക്കുകളിൽ വിവരിക്കാനാവുന്നതല്ലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week