25.8 C
Kottayam
Tuesday, October 1, 2024

വയനാടിന് ‘റെഡ് അലർട്ട് ‘വന്നത് ദുരന്തം കഴിഞ്ഞശേഷം; കേന്ദ്രം സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പും പച്ച

Must read

തിരുവനന്തപുരം: വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശവും അതു തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ചർച്ചയാവുകയാണ്. യാഥാർഥത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഈ ദിവസങ്ങളിലൊന്നുംതന്നെ ജില്ലയ്ക്ക് ചുവപ്പ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാൻഡ്‌സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് അമിത്ഷാ പറയുന്ന 23-ന് കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മാത്രമാണ് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നത്. 25-ന് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിരുന്നു. ആ ദിവസം വയനാട് ജില്ലയ്ക്ക് മഞ്ഞ മുന്നറിയിപ്പായിരുന്നു. 29-ന് ഉച്ചയ്ക്ക് നൽകിയതും മഞ്ഞ മുന്നറിയിപ്പാണ്. ദുരന്തം കഴിഞ്ഞശേഷം രാവിലെമാത്രമാണ് വയനാടിന് റെഡ് അലർട്ടും അതിതീവ്രമഴ മുന്നറിയിപ്പും ഉണ്ടായത്.

നേരിയതോതിലുണ്ടാവുന്ന മഴയ്ക്ക് പച്ച മുന്നറിയിപ്പാണ് നൽകുന്നത്. 15.6 മില്ലീ മീറ്റർ മുതൽ 64.4 മില്ലീമീറ്റർവരെയുണ്ടാകുന്ന മഴ ഈ വിഭാഗത്തിലാണ് വരുന്നത്. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് നൽകുന്നത്. 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ്. 115.6 മില്ലീമീറ്റർമുതൽ 204.4 മില്ലീമീറ്റർവരെയുള്ള ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ ഓറഞ്ച് അലർട്ട് നൽകും. ജാഗ്രത പാലിക്കാനുള്ളതാണ് ഈ മുന്നറിയിപ്പ്.

204.4 മില്ലീ മീറ്ററിനുമുകളിൽ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ചുവപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പുള്ളപ്പോൾ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്.

കേന്ദ്രം വയനാട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തിൽനിന്ന് 29-ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന അറിയിപ്പിലും ജില്ലയ്ക്ക് പൂർണമായും പച്ച മുന്നറിയിപ്പാണ് നൽകിയിരുന്നത്. ഉരുൾപൊട്ടലിന് തീരെ സാധ്യതയില്ലെന്നാണ് ഈ മുന്നറിയിപ്പുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ, ചെറിയതോതിലുളള ഉരുൾപൊട്ടൽ സാധ്യതകൾ തള്ളിക്കളയുന്നുമില്ല. ജൂലായ് 30-നും റെയിൻഫാൾ ഇൻഡ്യൂസ്ഡ് ലാൻഡ്‌സ്ലൈഡ് ഫോർകാസ്റ്റ് ബുള്ളറ്റിനിൽ പച്ചമുന്നറിയിപ്പാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

Popular this week