24.2 C
Kottayam
Tuesday, September 17, 2024

#paris2024 ഷൂട്ടിംഗില്‍ ഇന്ത്യക്ക നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

Must read

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി.

ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

നേരത്തെ മിക്സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍-അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍-സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.രമിത-അര്‍ജുന്‍ സഖ്യം ആറാമതും വലറിവാന്‍-സന്ദീപ് സഖ്യം പന്ത്രണ്ടാമതുമാണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവു.

ആറാമതെത്തിയ അര്‍ജുന്‍-രമിത സഖ്യവും നാലാമതെത്തി വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ജര്‍മന്‍ സഖ്യവും തമ്മില്‍ 1.2 പോയന്‍റുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യക്ക് ഫൈനല്‍ യോഗ്യതയില്ല. വനിതകളുടെ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ മനു ഭാക്കറും, റിഥം സാങ്‌വാനും അല്‍പസമയത്തിനകം മത്സരത്തിനിറങ്ങും. പത്ത് മീറ്റര്‍ മിക്സ്ഡ് എയർ റൈഫിളിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

മത്സരത്തിന് 20 മിനിറ്റ് നേരത്തെ താരങ്ങൾ മത്സരവേദിയില്‍ എത്തണം. മത്സരത്തിന് തയാറാവാന്‍ പത്ത് മിനിറ്റ്. മത്സര സഹാചര്യവുമായി പൊരുത്തപ്പെടാന്‍ പത്ത് മിനിറ്റ്. അതായത് ടാര്‍ഗറ്റ് മനസിലാക്കാന്‍ പത്ത് മിനിറ്റ്. പിന്നെ മനസും ശരീരവും ഏകാഗ്രമായി നിര്‍ത്തി മത്സരത്തിനൊരുങ്ങാം. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യം യോഗ്യതാ മത്സരം. പിന്നെ ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ ഒരു ടീമെടുക്കേണ്ടത് 60 ഷോട്ട്. ഒരോരുത്തരും 30 ഷോട്ട് വീതം. മുപ്പത് മിനിറ്റിനകം പൂര്‍ത്തിയാക്കണം. എറ്റവും മികച്ച ലക്ഷ്യത്തിന് ആറ് പോയന്‍റ്

3,3,1 എന്നിങ്ങനെ പോയന്‍റ് കുറഞ്ഞ് വരും. മിക്സഡ് വിഭാഗത്തില്‍ രണ്ടുപേരുടേതും പോയി കൂട്ടിയാണ് റാങ്കിംഗ്.  ആദ്യ നാലിലെത്തുന്നവര്‍ ഫൈനല്‍ റൗണ്ടലേക്ക്. പാര്‍ട്ട് വണ്‍ ഫൈനലില്‍ യോഗ്യതാ റൗണ്ടില്‍ മൂന്നും നാലും സ്ഥാനത്തെത്തിയവര്‍ വെങ്കല മെഡലിനായി മത്സരിക്കും. പാര്‍ട്ട് ടുവാണ് സ്വര്‍ണമെഡലിനുള്ള മത്സരം. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇതില്‍ മത്സരിക്കുക.ഫൈനലില്‍ ഒരു ടീമിലെ രണ്ടുപേര്‍ക്കുമായി 24 ഷോട്ടുകള്‍. ഏറ്റവും മികച്ച ഷോട്ടിന് , അതായത് മികച്ച കൃത്യതയ്ക്ക് രണ്ട് പോയന്‍റ്.ആദ്യം 16 പോയന്‍റ് കിട്ടുന്നവര്‍ വിജയി.

റോവിംഗില്‍ വ്യക്തിഗത സ്കള്‍ വിഭാഗത്തില്‍ ഹീറ്റ്സിില്‍ നാലാം സ്ഥാനത്തായ ഇന്ത്യയുടെ ബല്‍രാജ് പന്‍വറും ഫൈനലിന് യോഗ്യത നേടിയില്ല.ഹീറ്റ്സിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week