തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്. 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്നുമായി ആണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് വിഷ്ണുവിനെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതിയെ പിടികൂടിയത്. നേരത്തെയും എം ഡി എം എ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയതിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ കഴിയവേയാണ് ലഹരി വസ്തുക്കളുമായി വീണ്ടും പിടിയിലായത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News