28.9 C
Kottayam
Tuesday, September 17, 2024

കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരിൽ എത്തിക്കണം; രാജ്‌നാഥ് സിങ്ങിന് കത്തയച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. സേനയില്‍നിന്നും കൂടുതല്‍ ഡൈവേഴ്‌സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വിഷയത്തില്‍ കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ 11 ദിവസമായി ഷിരൂരില്‍ പുരോഗമിക്കുന്ന രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നു. നാവികസേനയുടെ സൗത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം, മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ച് പ്രതിരോധ മന്ത്രിക്ക് കത്തയച്ച വിവരം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കത്തയച്ചു. നാവികസേനയില്‍നിന്നു കൂടുതല്‍ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കത്തില്‍ പറയുന്നു. രാജ്‌നാഥ് സിങിന് അയച്ച കത്തിന്റെ പകര്‍പ്പും മുഖ്യമന്ത്രി, സിദ്ധരാമയ്യക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week