28.9 C
Kottayam
Tuesday, September 17, 2024

കാമുകിയ്‌ക്കൊപ്പം കടല്‍ക്കരയില്‍ വെയില്‍ കായുന്നതിനിടെ ഭര്‍ത്താവിനെ കയ്യോടെ പൊക്കി; പൊട്ടിത്തെറിച്ച് ഗർഭിണി

Must read

ലണ്ടന്‍:വഞ്ചിച്ച ഭർത്താവിനെ കാമുകിക്കൊപ്പം പൊതുവിടത്തിൽ വച്ച് കയ്യോടെ പിടികൂടി ഭാര്യ. പൂർണഗർഭിണിയായ ഇവർ ഭർത്താവിനെതിരെ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കടൽത്തീരത്ത് കാമുകിക്കൊപ്പം വെയിൽ കായുന്നതിനിടെയാണ് കെല്ലി സ്മിത്ത് എന്ന യുവതി ഭർത്താവിന്റെ കള്ളത്തരം കണ്ടെത്തിയത്. താൻ ഒൻപതു മാസം ഗർഭിണിയാണെന്നും കെല്ലി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

കെല്ലി അരികിലേയ്ക്ക് എത്തുന്നത് അറിയാതെ കാമുകിക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുകയായിരുന്നു ഭർത്താവ്. പെട്ടെന്ന് കെല്ലിയെ കണ്ടതോടെ എന്തുചെയ്യണമെന്ന് അറിയാതെ ഇയാൾ ആശയക്കുഴപ്പത്തിലായി. താൻ ഇയാളുടെ ഭാര്യയാണെന്നും ഒൻപതു മാസം ഗർഭിണിയാണെന്നും പറഞ്ഞ കെല്ലി തുടക്കത്തിൽ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയും ചോദ്യം ചെയ്തിരുന്നു. കാമുകിക്ക് മറുപടി പറയാനാവാതെ വന്നതോടെ ഭർത്താവ് തന്നെ കെല്ലിക്ക് നേരെ തിരിഞ്ഞു. 

നമ്മൾ വിവാഹമോചനം നേടാൻ പോവുകയല്ലേ എന്നായിരുന്നു ഇയാളുടെ മറുചോദ്യം. കാമുകിക്കു മുന്നിൽ പിടിച്ചുനിൽക്കാനുള്ള ഭർത്താവിന്റെ അടവാണ് ഇതെന്ന് മനസ്സിലാക്കിയ കെല്ലിയും വിട്ടുകൊടുത്തില്ല. ഇയാൾ പറയുന്നത് അപ്പാടെ കളവാണെന്നും രാവിലെ വരെ തനിക്കൊപ്പം ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും കെല്ലി വെളിപ്പെടുത്തി. ഗർഭിണിയായ ഒരു ഭാര്യ ഉണ്ടെന്ന വിവരം ഇയാൾ പറഞ്ഞിരുന്നോ എന്ന് കാമുകിയോട് കെല്ലി ചോദിക്കുന്നുണ്ട്. എന്നാൽ ഭാര്യയുണ്ടെന്നും പക്ഷേ ബന്ധം വേർപ്പെടുത്തുകയാണെന്നുമാണ് ഇയാൾ കാമുകിയെ ധരിപ്പിച്ചിരുന്നത്.

ഇതോടെ കാമുകി തെറ്റുകാരിയല്ല എന്ന് മനസ്സിലാക്കിയ യുവതി ഭർത്താവ് കള്ളം പറഞ്ഞതിന് അവരോട് ക്ഷമ ചോദിക്കാനും മടിച്ചില്ല. ഏറെ കാലങ്ങളായി കെല്ലിക്കൊപ്പം കഴിഞ്ഞശേഷമാണ് ഭർത്താവ് പുതിയ കാമുകിയെ തേടി പോയത്.  ഇരുവർക്കും ഒരു പെൺകുഞ്ഞ് കൂടിയുണ്ട്. എന്നാൽ വിഡിയോ പകർത്തി ഏതാനും ദിവസങ്ങൾക്കുശേഷം കെല്ലി ഒരു പെൺകുഞ്ഞിനു കൂടി ജന്മം നൽകിയിരുന്നു. അതിനുശേഷവും രണ്ടു മക്കൾക്കും ചെലവിനി പണം നൽകാൻ പോലും ഭർത്താവ് തയാറാകാതെ വന്നതോടെയാണ് കെല്ലി വിഡിയോ പുറത്തുവിട്ടത്.

ഭർത്താവിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ വിഡിയോ പുറത്തുവിടുന്നതിന് പകരം വിവാഹമോചനം നേടാൻ കോടതിയെ സമീപിക്കാനാണ് ഭൂരിഭാഗം ആളുകളും കെല്ലിയെ ഉപദേശിക്കുന്നത്. ചെയ്ത തെറ്റുകൾക്ക് ഓരോന്നിനും ഇയാൾ ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും കുട്ടികൾക്ക്  ചിലവിന് പണം കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണെന്നും പ്രതികരണങ്ങളുണ്ട്.  അതേസമയം മനസ്സുതകർന്ന അവസ്ഥയിലായിട്ടും ഭർത്താവിനൊപ്പം ഉണ്ടായിരുന്ന യുവതി തെറ്റുകാരിയല്ലെന്ന് മനസ്സിലായതോടെ അവരോട് ക്ഷമിക്കാൻ തയാറായ കെല്ലി മാതൃകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week