ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ കൊലപ്പെടുത്താൻ ശ്രമം . സന്ദീപ് ഥാപ്പർ എന്ന ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നേതാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലുധിയാന സിവിൽ ഹോസ്പിറ്റലിനു സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
Just received a report of an extremely disturbing incident in Ludhiana where a person was attacked with swords despite being accompanied by a security personnel. The manner in which such violent attacks are being conducted in broad day light in busy areas indicates a total… pic.twitter.com/BrocRdMQgt
— Harsimrat Kaur Badal (@HarsimratBadal_) July 5, 2024
സുരക്ഷാഭീഷണി ഉള്ളതിനാൽ ഗൺമാനൊടൊപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു സന്ദീപിനുനേരെ ആക്രണമുണ്ടായത്. നിഹാംഗുകൾ എന്ന് അറിയപ്പെടുന്ന സിഖ് വിഭാഗത്തിലെ സായുധസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിൽവരുന്ന സന്ദീപിനെ മൂന്നുപേർ ചേർന്ന് തടഞ്ഞുനിർത്തുന്നതും വടിവാളിനു സമാനമായ ആയുധംകൊണ്ട് ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്ന പോലീസുകാരനായ ഗൺമാൻ ഒന്നും ചെയ്യാതെ മാറിനിൽക്കുന്നതും കാണാം. രണ്ടുപേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സംഘത്തിലെ മൂന്നാമൻ ഗൺമാനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഒടുവിൽ പ്രാണരക്ഷാർഥം ഗൺമാൻ ഓടിപ്പോകുകയായിരുന്നു.
സിഖുകാർക്കെതിരെ സന്ദീപ് നടത്തിയ വിവാദ പ്രസ്താവനയിൽ പ്രകോപിതരായവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ആക്രമണത്തെ ചെറുക്കാതെ രക്ഷപ്പെട്ട ഗൺമാനെ സർവ്വീസിൽനിന്ന് സസ്പെന്റ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.