28.7 C
Kottayam
Saturday, September 28, 2024

ഇത് താന്‍ടാ കേരള പോലീസ്‌..രാജ്യത്തെ ആദ്യകേസ് മുഴുവന്‍ പ്രതികളെയും പൊക്കി പുലിക്കുട്ടികള്‍

Must read

കോഴിക്കോട്:  എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാട്സ് ആപ്പ് വഴി സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ  പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ വാട്സ് ആപ്പിലൂടെ സുഹൃത്തിന്റെ വീഡിയോ തയ്യാറാക്കി കോഴിക്കോട് പാലാഴി സ്വദേശിയായ റിട്ടേയേര്‍ഡ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനില്‍ നിന്ന് നാല്‍പതിനായിരം രൂപയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസമായിരുന്നു വലിയ ആസൂത്രണത്തോടെ നടന്ന ഈ തട്ടിപ്പ്.

ഡീപ്പ് ഫെയ്ക്ക് ടെക്നോളജി ഉപയോഗിച്ച് യഥാര്‍ത്ഥ വ്യക്തികളുടെ രൂപവും ശബ്‍ദും വ്യാജമായി ഉണ്ടാക്കി സംസ്ഥാനത്ത് നടത്തിയ ആദ്യ തട്ടിപ്പ് കേസായിരുന്നു ഇത്. വാട്സ് ആപ്പ് വീഡിയോയില്‍ വന്നത് മുമ്പ് കൂടെ ജോലി ചെയ്ത ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാലാഴി സ്വദേശിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് മുഖേന പണം കവര്‍ന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ച് വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലി എന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പിനായി ഉഫയോഗിക്കുന്ന വീഡിയോ എഡിറ്റിങ് – ആനിമേറ്റിങ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്ന് കണ്ടെത്തിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഗുജറാത്ത് സ്വദേശി കൗശല്‍ ഷാ, മഹാരാഷ്ട്ര സ്വദേശികളായ സിദ്ദേശ് ആനന്ദ് കാര്‍വെ, ഷേക്ക് മുര്‍തസ ഹയാത്, അമരീഷ് അശോക് പാട്ടീല്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

ഇവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രശാന്തിന് തട്ടിപ്പ് നടത്താന്‍ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കിയ അമരീഷ് അശോക് പാട്ടീല്‍, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരെ ഗോവയിലെ ചൂതാട്ടകേന്ദ്രത്തില്‍ നിന്നായിരുന്നു നേരത്തെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയ ഗൂഗിള്‍ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും നല്‍കിയ കൗശല്‍ ഷായെ ദില്ലിയില്‍ നിന്നായിരുന്നു പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week