25.5 C
Kottayam
Monday, September 30, 2024

തിരുവനന്തപുരത്ത് ജീപ്പിടിച്ച് 4 പേർ മരിച്ച സംഭവം; ഡ്രൈവർക്ക് 10 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

Must read

തിരുവനന്തപുരം: അവണാകുഴിയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്ക് 10 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയ്ക്കും നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി വിധിച്ചു. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം, കൃഷ്ണാലയത്തിൽ വിജയകുമാറിനെയാണ്(56) അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.

2016 ജൂൺ എട്ടിന് രാത്രി 8.30-ന് അവണാകുഴി കവലയിലായിരുന്നു അപകടം നടന്നത്. വിജയകുമാർ ഓടിച്ചിരുന്ന ജീപ്പ് അമിതവേഗത്തിൽ അവണാകുഴിയിലെ ഹമ്പിൽ കയറി നിയന്ത്രണംവിട്ട് എതിരേവന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് നാലുപേർ മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച കരുംകുളം, കാവുതട്ട് എൽ.എസ്. ഭവനിൽ പാൽക്കച്ചവടക്കാരൻ ശശീന്ദ്രൻ(51), ഓട്ടോറിക്ഷാ ഡ്രൈവർ കണ്ണറവിള, മണ്ണക്കല്ല്, കിണറ്റിൻകരവീട് അലക്സ് ഭവനിൽ (യോഹന്നാൻ-48), ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണ്ണറവിള, ഇടത്തേക്കോണം, പൊറ്റവിള പുത്തൻവീട്ടിൽ സരോജം(55), കണ്ണറവിള, ബിബു ഭവനിൽ ബെനഡിക്ട്(സുധാകരൻ-64) എന്നിവരാണ് മരിച്ചത്. വഴിയാത്രക്കാരിയായ അവണാകുഴി സ്വദേശിനി യശോദ(81)യ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ വിജയകുമാറും മൂന്നു സഹപ്രവർത്തകരും സുഹൃത്തിന്റെ കല്യാണത്തിനായി പഴയഉച്ചക്കടയിലെ വീട്ടിൽപോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ പിടികൂടി പോലീസിനു കൈമാറിയത്.

വിജയകുമാറിന്റെ പേരിൽ മനഃപൂർവമായ നരഹത്യയ്ക്കാണ് നെയ്യാറ്റിൻകര പോലീസ് കേസ് എടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന സുനിൽകുമാർ, സനൽകുമാർ, അജേന്ദ്രൻ എന്നിവരെയും കേസിൽ പ്രതികളാക്കിയിരുന്നു. എന്നാൽ, ഇവർ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു.

വിജയകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ മാസം വിരമിച്ചു. നെയ്യാറ്റിൻകര സി.ഐ.യായിരുന്ന ജി.സന്തോഷ്‌കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.

ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷയിൽ ഇളവുണ്ടാകണമെന്ന് പ്രതി വിജയകുമാർ കോടതിയോട് അപേക്ഷിച്ചു. മക്കൾ പഠിക്കുകയാണെന്നും ആരോഗ്യ കാരണത്താൽ ഉടനെ ശസ്ത്രക്രിയ നടത്തണമെന്നുള്ളതിനാലും ശിക്ഷായിളവ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക്‌ ജയിലിൽ സൗകര്യമൊരുക്കുമെന്ന് കോടതി വ്യക്തമാക്കി.

പിഴയായി ഒന്നേകാൽലക്ഷം രൂപ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽനിന്ന്‌ 25,000 രൂപ വീതം മരിച്ച നാലുപേരുടെയും ആശ്രിതർക്കും 25,000 രൂപ അപകടത്തിൽ പരിക്കേൽക്കുകയും പിന്നീട് മരിച്ചുപോയ യശോധയുടെ ആശ്രിതർക്കും നൽകണമെന്നു കോടതി വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week