ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ റിസര്‍ച്ച്(IISER) അഞ്ചുവര്‍ഷ ബാച്‌ലര്‍ ഓഫ് സയന്‍സ് -മാസ്റ്റര്‍ ഓഫ് സയന്‍സ്(BS-MS) (ഡ്യൂവല്‍ ഡിഗ്രി), നാലുവര്‍ഷ ബാച്ച്‌ലര്‍ ഓഫ് സയന്‍സ്(BS) ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, ബെര്‍ഹംപൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുപ്പതി ക്യാംപസുകളിലാണ് ഈ കോഴ്‌സുകള്‍ ലഭ്യമാക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 13. ഐസര്‍ ആപ്റ്റിറ്റിയൂഡ് പരീക്ഷ മുഖാന്തരമാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 9നാണ് പ്രവേശന പരീക്ഷ.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സയന്‍സ് സ്ട്രീമില്‍ നിന്നുള്ള പ്ലസ്ടു വിജയം. 2022, 2023, 2024 വര്‍ഷങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കാണ് അവസരം. എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്കാണ് യോഗ്യത.
അപേക്ഷ ഫീസ്: ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 2000 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, കാശ്മിരി കുടിയേറ്റക്കാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 1000 രൂപയാണ് ഫീസ്.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://iiseradmission.in/