24.9 C
Kottayam
Sunday, October 6, 2024

ഭാര്യയെ തല്ലാറുണ്ടെന്ന് പറഞ്ഞത് ആ അർത്ഥത്തിലല്ല: മാപ്പ് പറഞ്ഞ് ആര്യയും പ്രജിനും

Must read

കൊച്ചി:അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ക്ക് വിധേയരായ ദമ്പതികളാണ് ഡാന്‍സർ പ്രജിന്‍ പ്രതാപും ആര്യയും. ഭാര്യയെ തല്ലാറുണ്ടെന്ന പ്രജിന്റെ പ്രസ്താവനയും അത് അഭിമാനമെന്ന രീതിയില്‍ പറയുന്ന ആര്യയുടേയും വാക്കുകളായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിന് ഇരയാക്കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് പോലെയല്ല ഞങ്ങള്‍പറഞ്ഞതെന്നാണ് പ്രജിന്‍ വ്യക്തമാക്കുന്നത്.

സമൂഹത്തിന് അതിലൂടെ എന്തെങ്കിലും തെറ്റായ സന്ദേശങ്ങള്‍ പോയിട്ടുണ്ടെങ്കില്‍ സോറി പറയുന്നുവെന്ന് ആര്യയും പറയുന്നു. പുറത്ത് നിന്നും കാണുന്ന ഒരാള്‍ക്കും അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ഭർത്താവ് തല്ലുന്നു എന്ന് പറയുന്നു. അവള്‍ അതിനെ അഭിമാനപൂർവ്വ് വിളിച്ച് പറയുന്ന കണ്ണിലെ എല്ലാവരും അതിനെ കാണു. അതുകൊണ്ട് തന്നെ ആ വീഡിയോയെ വിമർശിക്കുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ആര്യ പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

എന്നെ ചെറിയ രീതിയില്‍ തമാശയ്ക്ക് കൈക്ക് അടിക്കുന്നത് തന്നെ ഏട്ടന് നല്ല അടിയാണ്. അതാണ് നല്ല അടി കിട്ടാറുണ്ടെന്ന് പറഞ്ഞത്. എന്നെ ടാറ്റു അടിക്കുന്നത് കണ്ട് ഒരു ദിവസം മുഴുവന്‍ കരഞ്ഞ് ഇരുന്ന ആളാണ് പ്രജിനേട്ടന്‍. കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി. അതിന് രണ്ട് വർഷം മുന്നേ പ്രണയം തുടങ്ങിയിട്ടുണ്ടെന്നും ആര്യ വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്കും ഇടയില്‍ എല്ലാ കുടുംബത്തിലേയും പോലെ അല്ലറ ചില്ലറ തർക്കങ്ങളുണ്ട് എന്ന് പറയാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ആളുകളെ ഞാന്‍ കുറ്റം പറയുന്നില്ല. ആ വീഡിയോ കണ്ടപ്പോള്‍ പറഞ്ഞത് മാറിപ്പോയോയെന്ന് എനിക്ക് തന്നെ തോന്നിപ്പോയി. എന്തായാലും ആളുകള്‍ ഇതിനെതിരെ സംസാരിക്കുന്നു എന്നതും പോസിറ്റീവാണ്. പിന്നെ നമ്മള്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവർക്ക് അറിയില്ലാലോ.

ജീവിതത്തിലേക്ക് ഒരു പാട്ണർ വരിക എന്നുള്ളത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. അവരെ എങ്ങനെയാണ് ഹാപ്പിയാക്കുക എന്നതാണ് ഞാന്‍ ചിന്തിക്കുക. ഞാന്‍ പഠിപ്പിക്കുന്നതും അല്ലാത്തതുമായി ഞാന്‍ കൂടുതല്‍ ബന്ധപ്പെടുന്നത് സ്ത്രീകളുമായിട്ടാണ്. അത്തരത്തിലുള്ള ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരുടെ ഭർത്താക്കന്മാരെല്ലാം ഭാര്യമാരെ എങ്ങനെയാണ് എന്റെ അടുത്തേക്ക് വിടുകയെന്നും പ്രജിന്‍ പറയുന്നു.

ഞങ്ങള്‍ പറഞ്ഞ കാര്യവും പുറത്തേക്ക് എത്തിയതും തമ്മില്‍ വ്യത്യാസമുണ്ടായി. ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ആ തല്ലിനെ ഞാന്‍ അഭിമാനത്തോടെ എടുക്കുന്നത് പോലെയാണ് പുറത്തേക്ക് പോയത് എന്നാണെങ്കിലാണ് ഞാന്‍ സോറി പറയുന്നത്. ഗാർഹിക പീഢനം നേരിടുന്ന എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാവരോടുമായി മാപ്പ് പറയുന്നുവെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week