26.3 C
Kottayam
Saturday, November 23, 2024

രാഷ്ട്രീയ പാർട്ടികൾ 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി;പണം നല്‍കിയത്‌ എത്ര? ഒടുവിൽ സുപ്രീം കോടതിക്ക് മുൻപിൽ കണക്കുകൾ നിരത്തി എസ്ബിഐ

Must read

ന്യൂഡല്‍ഹി: 2019 ഏപ്രിൽ 1 നും 2024 ഫെബ്രുവരി 15 നും ഇടയിൽ രാഷ്ട്രീയ പാർട്ടികൾ മൊത്തം 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും 22,030 റിഡീം ചെയ്യുകയും ചെയ്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  സുപ്രീം കോടതിയെ അറിയിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം, മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമാക്കിയതായി  സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എസ്ബിഐ വ്യക്തമാക്കി. 

2019 ഏപ്രിൽ 1 നും 2019 ഏപ്രിൽ 11 നും ഇടയിൽ വാങ്ങിയ മൊത്തം ബോണ്ടുകളുടെ എണ്ണം 3346 ഉം റിഡീം ചെയ്ത മൊത്തം ബോണ്ടുകളുടെ എണ്ണം 1609 ഉം ആണ്. 2019 ഏപ്രിൽ 12 നും 2024 ഫെബ്രുവരി 15 നും ഇടയിൽ വാങ്ങിയ ബോണ്ടുകളുടെ എണ്ണം 18871ആണ്, റിഡീം ചെയ്ത ബോണ്ടുകളുടെ എണ്ണം 20,421 . 2018 ജനുവരി 2ലെ ഗസറ്റ് വിജ്ഞാപനം നമ്പർ 20 പ്രകാരം  പതിനഞ്ച് ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്യാത്ത ഇലക്ടറൽ ബോണ്ടുകൾ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയതായി എസ്ബിഐ അറിയിച്ചു.

ഓരോ ഇലക്ടറൽ ബോണ്ടുകളും വാങ്ങിയ തീയതി, വാങ്ങിയ ആളുകളുടെ പേരുകൾ, വാങ്ങിയ ബോണ്ടുകളുടെ മൂല്യം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്ന്  എസ്ബിഐ അറിയിച്ചു. എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഇലക്ടറൽ ബോണ്ടുകൾ പണമാക്കിയ തീയതി, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ, ബോണ്ടുകളുടെ മൂല്യം തുടങ്ങിയ വിശദാംശങ്ങളും ബാങ്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹർജി തള്ളുകയും മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അറിയിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.