കോട്ടയം: പുതുപ്പള്ളി മലമേൽക്കാവിൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് പതിച്ച് അപകടം. മലമേൽക്കാവ് സ്വദേശി രാമകൃഷ്ണൻ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
മലമേൽക്കാവ് അമ്പലത്തിനു സമീപത്തുനിന്ന് ഇറങ്ങിവന്ന കാറാണ് നിയന്ത്രണംവിട്ട് സുകുമാർ സുരേഷ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് പതിച്ചത്. നിയന്ത്രണം നഷ്ടമായ കാർ വീടിന്റെ ഷെയ്ഡിൽ ഇടിച്ചതിന് ശേഷം വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ വാഹനം പൂർണമായും തകർന്നു. സമീപത്തെ വീടുകളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ പുതുപ്പള്ളി പാറാട്ട് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News