25.9 C
Kottayam
Saturday, September 28, 2024

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; പ്രതികളുടെ തെളിവെടുപ്പ് നടത്തി

Must read

ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കല്‍ സ്വദേശികളായ നിധിന്‍ നിവാസില്‍ നിധിന്‍ രാമചന്ദ്രന്‍, കൊച്ചു ചിങ്ങംതറയില്‍ ശിവപ്രസാദ് (28), ചിറയില്‍ വീട്ടില്‍ രാഹുല്‍ ഷാജി (25), കൃഷ്ണകൃപയില്‍ രാഹുല്‍ രാധാകൃഷ്ണന്‍ (30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. 

സംഭവത്തിനു ശേഷം ഒളിവില്‍ ആയിരുന്ന പ്രതികളില്‍ കുമാരപുരം പൊത്തപ്പള്ളി പൂവള്ളില്‍ വടക്കതില്‍ അശ്വിനെ (23) നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ജനുവരി 27ന് ഡാണാപ്പടിയിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുമാരപുരം ശ്രീ ഭവനത്തില്‍ ശ്രീജിത്തി(30)നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും രണ്ടു പവന്റെ സ്വര്‍ണ്ണമാലയും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. 

പ്രതികള്‍ ബൈക്കില്‍ തട്ടിക്കൊണ്ട് പോകുന്ന വഴി ശ്രീജിത്ത് ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടുകയും സമീപത്തെ വീട്ടില്‍ അഭയം തേടുകയും ചെയ്തിരുന്നു. പിന്നാലെ പ്രതികള്‍ ഈ വീട്ടില്‍ എത്തുകയും ശ്രീജിത്തിനെ വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് ശ്രീജിത്തിനെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീജിത്ത്. പ്രതികള്‍ക്കെതിരെ കാപ്പാ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week