25.5 C
Kottayam
Sunday, September 29, 2024

‘ഇതല്ല മോഹൻലാലേ വേണ്ടത്, ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു, മലയാളികൾ ഹതഭാ​ഗ്യരായി’ ശാന്തിവിള ദിനേശ്

Must read

കൊച്ചി:മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമുണ്ട്. നടൻ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത്. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ പലപ്പോഴും ആരാധകർ അടക്കമുള്ളവർ രംം​ഗത്ത് എത്തിയിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി മോഹൻലാൽ താടി എടുത്ത് വന്ന സിനിമ ഒടിയൻ ആയിരുന്നു.

ശേഷം വന്ന എല്ലാ സിനിമയിലും മോഹൻലാൽ താടിവച്ചു. തങ്ങളുടെ പഴയ മോഹൻലാൽ ആകണമെങ്കിൽ താടിയെടുക്കണമെന്നാണ് പ്രേക്ഷക ആവശ്യം. ഇതിനി സാധ്യമാണോ അല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടതാണ്. ഇക്കാര്യത്തെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

“ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങളുടേത് മാത്രമല്ല മലയാളി പ്രേക്ഷകർ ഹതഭാ​ഗ്യരായി പോയത് അതിനാലാണ്. താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്. ഒരു നല്ല നടനെ നശിപ്പിച്ചതാണ്. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്”, എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

മോഹൻലാലിന്റെ സിനിമകളെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. “താങ്കൾ വൃഷഭ എന്നൊരു പടം ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തെന്ന് പറയുന്നു. എമ്പുരാന്റെ ഒന്നാം ഭാ​ഗം പോലും സഹികാൻ പറ്റാത്തൊരാളാണ് ഞാൻ. അതു ചിലപ്പോൾ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം.

അല്ലെങ്കിൽ അത്തരം സിനിമ കാണാനുള്ള സെൻസ് ഇല്ലാത്തത് കൊണ്ടായിരിക്കാം. പുറകെ ബറോസ് വരുന്നു. ശേഷം 200 കോടി ബജറ്റിൽ എപിക് ആക്ഷൻ സിനിമ വരുന്നു. ഇതൊന്നും അല്ല മോഹൻലാലേ തൽക്കാലത്തേക്ക് ആവശ്യം. നിങ്ങൾ ജനപ്രിയമാകാവുന്ന ലൈറ്റ് ആയിട്ടുള്ള സിനിമകൾ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്”, എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

Popular this week