കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി. വിസിയെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്.
വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്.ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പുതിയ അംഗങ്ങളെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു. സംഘപരിവാര്‍ ബന്ധം ആരോപിച്ചാണ് പ്രതിഷേധം. പദ്മശ്രീ ജേതാവ് ബാലന് പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെയാണ് എസ്.എഫ്.ഐ തടഞ്ഞത്.
പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇവരില്‍ സി.പി.എം അനുകൂല സംഘടനകളുമായും യു.ഡി.എഫ് അനുകൂല സംഘടനകളുമായും ബന്ധമുള്ളവരുണ്ട്. ഇവരെയാരെയും ഹാളിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്നും എസ്.എഫ്.ഐ വിലക്കിയില്ല. എന്നാല്‍, ബാലൻ പൂത്തേരിയടക്കം അഞ്ച് പേരെയാണ് പ്രവർത്തകർ തടഞ്ഞത്. പ്രവീൺകുമാർ,
മനോജ് സി, ഹരീഷ് എ.വി., അഫ്സൽ ഗുരുക്കൾ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇവരെ അകത്ത് പ്രവേശിപ്പിക്കാതെ സെനറ്റ് യോഗം പൂർത്തിയായ.
സെനറ്റ് ഹാളിന് അകത്ത് കയറാനുള്ള രണ്ട് ഭാഗങ്ങളിലും പ്രവർത്തകർ പ്രതിരോധം തീർത്തിരുന്നു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസ് ശ്രമം സ്ഥലത്ത് സംഘർഷത്തിന് വഴിവച്ചു. തുടർന്ന്, എസ്.എഫ്.ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായാണ് വിവരം.