പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറക്കും. വൃഷ്ടിപ്രദേശത്ത് അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴമൂലം നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഡാം തുറക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡാമിലെ ജലനിരപ്പ് 137.50 അടിയില്‍ എത്തി. നീരൊഴുക്ക് നിലവില്‍ 12,000 ക്യൂസെക്‌സ് ആണെന്നും തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News