25.1 C
Kottayam
Saturday, September 28, 2024

ഫാമിലി, പാരഡൈസ് -ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ

Must read

തിരുവനന്തപുരം : ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സരവിഭാഗത്തിൽ ഫാമിലിയും, ലോക സിനിമ വിഭാഗത്തിൽ പാരഡൈസുമാണു തിരഞ്ഞെടുക്കപ്പെട്ടത്.

ഒരേ നിർമ്മാണ കമ്പനിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഒരു ചലച്ചിത്രോത്സവത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടുന്നത് അപൂർവ്വമായാണു. നംവബറിൽ നടന്ന ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഈ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന ‘പാരഡൈസ്’ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്. അഞ്ച് നെറ്റ്പാക്ക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ സംവിധാനസംരംഭമാണു പാരഡൈസ്.

റോഷൻ മാത്യു , ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ പ്രശസ്ത അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും , ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ’യാണു. തപസ് നായ്ക്കാണു ശബ്ദസന്നിവേശം.

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ പാരഡൈസിനു ദേശീയ – അന്തർദേശീയ നിരൂപകരിൽ നിന്നു മികച്ച അഭിപ്രായങ്ങളാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022ൽ ശ്രീലങ്ക നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്.

പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകത കൂടി പാരഡൈസിനുണ്ട്. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണു പാരഡൈസ്. ന്യൂട്ടൺ സിനിമ നിർമ്മിച്ചിരിക്കുന്ന ‘ഫാമിലി’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഡോൺ പാലത്തറയാണു. ശവം, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, 1956 മദ്ധ്യതിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ഫാമിലി.

വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും, ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു.

ഡോൺ പാലത്തറയും, ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ഫാമിലി നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയതിനു ശേഷമാണു ഐ.എഫ്.എഫ്.കെയിലേയ്കെത്തുന്നത്. ഫാമിലി 2024 ഫെബ്രുവരിയോടെയും , പാരഡൈസ് 2024 മാർച്ചോടെയും തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

സെഞ്ചുറി ഫിലിംസാണു രണ്ടു ചിത്രങ്ങളും വിതരണം ചെയ്യുന്നത്. ഈ രണ്ട് ചിത്രങ്ങൾക്കും, ഇവയിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്കും, അഭിനേതാകൾക്കും അന്താരാഷ്ട്ര വേദികളിൽ നിന്നു ലഭിച്ച അംഗീകാരങ്ങളും അഭിനന്ദനങ്ങളും വാക്കുകൾക്കതീതമാണെന്നും, ഫാമിലിയും പാരഡൈസും നിർമ്മിക്കാൻ സാധിച്ചതിലും, കേരളത്തിൻ്റെ സ്വന്തം ഐ.എഫ്.എഫ്.കെയിൽ ഈ രണ്ട് ചിത്രങ്ങൾ എത്തിക്കാൻ സാധിച്ചതിലും വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും , നിർമ്മാതാവായ ആൻ്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

കോവിഡാനന്തര കാലത്ത് ഉള്ളടക്കത്തിനു പ്രാധാന്യമുള്ള സിനിമകൾക്കായി പ്രദർശനശാലകളും, ആസ്വാദകരുമുൾപ്പെടുന്ന ഒരു അന്തർദ്ദേശീയ ശൃംഖല സൃഷ്ടിക്കാനുതകുന്ന മികച്ച സിനിമകൾ നിരന്തരമായി നിർമ്മിക്കാനും വിതരണം ചെയ്യാനുമാണു ന്യൂട്ടൺ സിനിമ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന കഥകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്ആന്റോ ചിറ്റിലപ്പിള്ളി, സനിതാ ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് 2020ൽ ആഗോള സിനിമ നിർമ്മാണ കമ്പനിയായ ന്യൂട്ടൺ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്, ബോസ്റ്റൺ, സാൻഫ്രാൻസിസ്കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണു ന്യൂട്ടൺ സിനിമ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week