25.9 C
Kottayam
Saturday, September 28, 2024

മകൾ നിയമവിരുദ്ധ കസ്‌റ്റഡിയിൽ, ഫോൺ സ്വിച്ച് ഓഫ്; ഹേബിയസ് കോർപസ് ഹർജിയുമായി ഹാദിയയുടെ പിതാവ്…

Must read

കൊച്ചി: ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിസംബർ 12ന് പരിഗണിക്കും. മകൾ ചിലരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയെന്നും അദ്ദേഹം തന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

മലപ്പുറം സ്വദേശി സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണ് മകൾ ഉള്ളതെന്നാണ് അശോകൻ ഹർജിയിൽ ആരോപിക്കുന്നത്. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അശോകൻ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ചൂണ്ടിക്കാട്ടി.

വിളിക്കുമ്പോൾ പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഡിസംബർ മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. ഇതോടെ തന്റെ ഭയം വർധിച്ചുവെന്നും അശോകൻ പറയുന്നു.

മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും, അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ഹർജിയിൽ ആരോപിക്കുന്നു. ഹാദിയ തടങ്കലിലാണെന്നും, സ്വതന്ത്രയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അശോകന് വേണ്ടി അഭിഭാഷകന്‍ സി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, താൻ പുനർ വിവാഹിതയാണെന്നും, തിരുവനന്തപുരത്ത് ഭർത്താവിനോടൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ കഴിഞ്ഞ ദിവസം പറഞ്ഞത്. അച്ഛനെ സംഘപരിവാർ ആയുധമാക്കുകയാണെന്നും അവർ പ്രതികരിച്ചിരുന്നു.

സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്‌തത്‌. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച് തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോൾ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. നടപടികൾ എല്ലാം പൂർത്തിയാക്കി; ഹാദിയ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week