29.8 C
Kottayam
Sunday, October 6, 2024

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട,പിടിച്ചെടുത്തത് 70 കോടി രൂപയുടെ എംഡിഎംഎ; രണ്ട് പേര്‍ പിടിയില്‍

Must read

കൊച്ചി: എറണാകുളം പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് പൊലീസിന്റെ പിടിയിലായത്. വിപണിയിൽ 70 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പാർക്ക് ചെയ്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവരുടെ ഇടപാട്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ മുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് 29കാരി നിഖില അറസ്റ്റിലായത്.

‘ബുള്ളറ്റ് ലേഡി’ എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, പി സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ.വി, (പയ്യന്നൂർ റെയിഞ്ച്), ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

കൊല്ലം ചടയമംഗലത്തുനിന്നും 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് മാങ്കോട് സ്വദേശി അൻസാരി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തത്. വിവിധതരം പഴങ്ങളും ആയുർവേദ മരുന്നുകളും ചേർത്ത് ചാരായം വാറ്റി, കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ, സ്കൂട്ടറിൽ കൊണ്ടുനടന്ന് ഇയാൾ കച്ചവടം ചെയ്തിരുന്നു.

ചടയമംഗലം റെയിഞ്ച് പ്രിവന്റ്റീവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ മോഹൻരാജ്, ഉണ്ണികൃഷ്ണൻ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സി.എൽ,ഷൈജു, ശ്രേയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week