24.4 C
Kottayam
Sunday, September 29, 2024

മലയാളത്തിന്‍റെ സൂപ്പ‍ർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്,അതും മഹീന്ദ്ര ഥാറിൽ;വീഡിയോ വൈറല്‍

Must read

ചെന്നൈ: സൂപ്പർ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയിൽ പ്രശസ്തമാണ്. ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്പവും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ബോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള താരങ്ങളുടെ വാഹന പ്രേമം മലയാളി അരാധകർക്കും സുപരിചിതമാണ്. താരങ്ങൾ വാങ്ങുന്ന പുതിയ കാറുകളിലൂടെ ഒന്ന് കണ്ണോടിക്കാത്തവരും കുറവാകും.

ഓഫ് റോഡിലടക്കമുള്ള താരങ്ങളുടെ റൈഡ് വാർത്തയും എന്നും ആരാധകർ ഏറ്റെടുത്തിട്ടേയുള്ളു. നടന്മാരാണ് ഇക്കാര്യത്തിൽ പലപ്പോഴും വാർത്താകോളങ്ങളിൽ ഇടംപിടിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത് മലയാളത്തിന്‍റെ സൂപ്പർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

നായിക മറ്റാരുമല്ല, മലയാളക്കരയിൽ നിന്നും പറന്നുയർന്ന് ദക്ഷിണേന്ത്യയുടെ തന്നെ സൂപ്പ‍ർ നായികമാരുടെ ഇടയിൽ മുൻനിരയിൽ ഇരിപ്പിടമുറപ്പിച്ച കീ‍ർത്തി സുരേഷാണ്. ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ തകർപ്പനൊരു വീഡിയോ ആണ് കീർത്തി സുരേഷ് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ഓഫ് റോഡ് റൈഡ് എന്ന പേരിലാണ് കീർത്തി സുരേഷ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സൺഡേ ചില്ലിംഗ് എന്നും താരം ഇൻസ്റ്റയിൽ കുറിച്ചു.

വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. കീർത്തി സുരേഷിൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ ഏവരും വാഴ്ത്തിപ്പാടുകയാണ്. ഒറ്റവാക്കിൽ അത്യുഗ്രൻ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.

മണിക്കൂറുകൾക്കകം വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മഹീന്ദ്ര ഥാറിലാണ് ബീച്ച് റോഡിലെ കീർത്തിയുടെ ഗംഭീര പ്രകടനമെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ലക്ഷങ്ങളുടെ ലൈക്കും വാരി കീർത്തി സുരേഷിൻ്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ കുതിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week