32.3 C
Kottayam
Tuesday, October 1, 2024

ചക്രവാതച്ചുഴി, ന്യൂനമർദത്തിന് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Must read

തിരുവനന്തപുരം: അറബിക്കടലിനും ബം​ഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും ഇതുമൂലം ന്യൂനമർദത്തിന് സാധ്യത നിലനില്‍ക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായാണ് അറിയിപ്പ്. കൂടാതെ, തെക്ക് കിഴക്കൻ അറബിക്കടലിനും കേരള- ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒക്ടോബർ 16,17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഒക്ടോബർ 16ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വിവിധ ജില്ലകളിൽ തിങ്കളാഴ്ച (16-10-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും (16-10-2023) തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ചയും (17-10-2023 ) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിച്ചുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോരമേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കുക.
  • ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കും.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
  • കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070, 112 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: നാലാം ദിവസവും ഇടിവ് തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240  രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400  രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില...

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: പരിക്കേറ്റ താരം ആശുപത്രിയിൽ

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടന്‍റെ കാലില്‍ നിന്നും...

ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പ്; രാജ്യവ്യാപകമായി പരിശോധന; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം...

തൃശൂർ സ്വർണ കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക് അര ലക്ഷം ഫോളോവേഴ്സ്

തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ...

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

Popular this week