25.5 C
Kottayam
Sunday, September 29, 2024

വീട്ടിൽ മിനി-ബാർ; ലൈസന്‍സിനുള്ള അപേക്ഷകള്‍,നിബന്ധനകള്‍ ഇങ്ങനെ

Must read

ഡെറാഡൂണ്‍:വീട്ടിൽ ഒരു മിനി ബാർ സജ്ജീകരിക്കണമെങ്കിൽ അതിനു ലൈസൻസ് ആവശ്യമാണ്. എക്സൈസ് വകുപ്പ് നിഷ്കർഷിച്ച അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇപ്പോൾ വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 12,000 രൂപയാണ് ഹോം മിനി ബാറിനുള്ള വാര്‍ഷിക ഫീസ്.

2023-24 ലെ എക്സൈസ് നയത്തിലാണ് വീട്ടിൽ മിനി ബാറുകൾ ഒരുക്കുന്നതിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ വ്യവസ്ഥ പുറപ്പെടുവിച്ചത്. ലൈസൻസ് ഉടമയ്ക്ക് പരമാവധി 9 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം,18 ലിറ്റർ വിദേശ മദ്യം, 9 ലിറ്റർ വൈനും 15.6 ലിറ്റർ ബിയറും വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുണ്ട്. 

മിനി-ബാർ ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം?

എല്ലാവർക്കും മിനി ബാർ ലൈസൻസിന് അപേക്ഷിക്കാനാകില്ല. കഴിഞ്ഞ അഞ്ച് വർഷമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന ഒരാൾക്ക് മാത്രമേ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. അതേസമയം, ഹോം മിനി-ബാർ ലൈസൻസ് തേടുന്ന ഏതൊരാളും ചില നിബന്ധനകൾ പാലിക്കുന്നതിനെക്കുറിച്ച് ഒരു സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്:

നിബന്ധനകൾ 

– ഒരാൾ വ്യക്തിഗത ഉപയോഗത്തിന് മാത്രം ബാർ ഉപയോഗിക്കണം.

– ഒരു വാണിജ്യ പ്രവർത്തനവും അനുവദിക്കില്ല.

– അറിയിപ്പ് ലഭിച്ച ഡ്രൈ ഡേകളില്‍ ബാർ അടച്ചിടേണ്ടിവരും.

– 21 വയസ്സിന് താഴെയുള്ള ആരും ബാറിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം.

നേരത്തെ ഹരിയാനയിലും മിനി ബാർ ലൈസൻസ് നൽകിയിരുന്നു.2018-ൽ ഹരിയാന എക്‌സൈസ് 20,000 രൂപ നിരക്കിൽ വീട്ടിൽ മിനി ബാർ അനുവദിച്ചിരുന്നു.

ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ, ലൈസൻസ് ആജീവനാന്ത സാധുതയുള്ളതായിരിക്കണം, പുതുക്കേണ്ട ആവശ്യമില്ല, എന്നാൽ മിനി ബാറിൽ ഒരു പാർട്ടിയോ ഒത്തുചേരലോ സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week