25.9 C
Kottayam
Saturday, September 28, 2024

യാത്രക്കാർ പണം നൽകിയില്ല; ട്രെയിനിനുള്ളിൽ പാമ്പാട്ടികൾ പാമ്പുകളെ തുറന്ന് വിട്ടതായി ആരോപണം

Must read

ലഖ്‌നൗ:ഹൗറയിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള ചമ്പൽ എക്‌സ്‌പ്രസിൽ ജനറൽ കോച്ചിൽ കയറിയ പാമ്പാട്ടികൾ പാമ്പുകളെ ട്രെയിനിന്റെ കോച്ചിനകത്ത് തുറന്നു വിട്ടതായി ആരോപണം. അഞ്ചു പാമ്പുകളെയാണ് ട്രെയിനിനുള്ളിലെ ഒരു കോച്ചിലേക്ക് ഇവർ തുറന്നു വിട്ടത് എന്നാണ് പറയുന്നത്.

പാമ്പുകളെ പ്രദർശിപ്പിച്ച് പണം ചോദിച്ചപ്പോൾ ചില യാത്രക്കാർ സംഭാവന നൽകാൻ മടിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു. തുടർന്ന് യാത്രക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടി കൂടകളിൽ സൂക്ഷിച്ചിരുന്ന പാമ്പുകളെ ഇവർ കോച്ചിനുള്ളിലേക്ക് തുറന്നു വിടുകയായിരുന്നുവത്രെ. ഉത്തർപ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിൻ എത്തിയപ്പോഴാണ്  സംഭവം. 

ആളുകൾ പരിഭ്രാന്തരായതോടെ യാത്രക്കാരിൽ ചിലർ റെയിൽവേ കൺട്രോളർ റൂമിൽ വിവരമറിയിച്ചു. എന്നാൽ, ട്രെയിൻ തൊട്ടടുത്ത സ്റ്റേഷനിൽ എത്തുന്നതിനു മുൻപായി പാമ്പാട്ടികൾ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു എന്നും പറയുന്നു.  തുറന്നുവിട്ട പാമ്പുകളെ ഒന്നും പിടികൂടാതെയാണ് ഇവർ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ ജീവനക്കാർ കോച്ചിനുള്ളിൽ കയറി പരിശോധന നടത്തിയെങ്കിലും പാമ്പുകളെ ഒന്നും കണ്ടെത്താനായില്ല. 

യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ആ കൊച്ചിലെ മുഴുവൻ യാത്രക്കാരെയും മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനുശേഷം ആണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ പാമ്പാട്ടികൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായാണ് റെയിൽവേ പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ ഇത് നിത്യ സംഭവമാണെന്നാണ് യാത്രക്കാർ പറയുന്നത്. മുമ്പും സമാന രീതിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ ചമ്പൽ എക്സ്പ്രസിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week