25.1 C
Kottayam
Saturday, October 5, 2024

കഴിവുണ്ട്, സാങ്കേതിക തികവുണ്ട്! സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ്

Must read

കേപ്ടൗണ്‍: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരത്തെ ഒഴിച്ചുനിര്‍ത്തിയത് പലരേയും ചൊടിപ്പിച്ചു. ടീമില്‍ ഉള്‍പ്പെട്ട സൂര്യകുമാര്‍ യാദവിനാവട്ടെ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുമില്ല. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ഇപ്പോള്‍ സഞ്ജു പുറത്തായതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. താരം പറയുന്നതിങ്ങനെ… ”ഞാന്‍ കൂടുതലൊന്നും അവനെക്കുറിച്ച് പറയുന്നില്ല.  അവന്റെ കഴിവ് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ സഞ്ജു പുറത്താകാതെ 92 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. പന്ത് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നു. അവന് സാങ്കേതിക തികവുമുണ്ട്. പുള്‍, ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു മിടുക്കനാണ്. സഞ്ജുവിനെ പോലെ മികച്ച കളിക്കാരനാണ് സൂര്യകുമാറും. പേടിയില്ലാതെ കളിക്കാന്‍ ഇരുവര്‍ക്കുമാകുന്നു. മാത്രമല്ല, ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാനും ഇരുവവര്‍ക്കുമറിയാം. ” ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചും ഡിവില്ലിയേഴ്‌സ് സംസാരിച്ചു. ”കരുത്തരാണ് ഇന്ത്യന്‍ ടീമിലുള്ളവര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരേയൊരു സമ്മര്‍ദ്ദം നാട്ടില്‍ കളിക്കുകയെന്നുള്ളതാണ്. എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ ഇന്ത്യക്ക് ഒരു പ്രശ്‌നവും കാണില്ല.” ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week