28.8 C
Kottayam
Saturday, October 5, 2024

എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Must read

മുംബൈ: എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഛത്തീസ്ഗഡ് സ്വദേശിനിയായ രുപ ഒഗ്രെ ആണ് മരിച്ചത്. എയര്‍ ഇന്ത്യയില്‍ ട്രെയിനി എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് രുപ മുംബൈയില്‍ എത്തിയത്.

അന്ധേരിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ സഹോദരിക്കും ആണ്‍ സുഹൃത്തിനും ഒപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. കൂടെ താമസിച്ചിരുന്ന എല്ലാവരും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും അപ്പാര്‍ട്ട്മെന്റില്‍ പോയി അന്വേഷിക്കാന്‍ പറയുകയുമായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ ഫ്ലാറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ രുപ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റിലെ സ്വീപ്പറായി ജോലി ചെയ്യുന്ന 40 വയസുകാരനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വിക്രം അത്‍വാള്‍ എന്നയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നും സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാനായി അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

വിശദമായ അന്വേഷണത്തിന് 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അധികൃതര്‍ പറയുന്നു. വിക്രം അത്‍വാളിന്റെ ഭാര്യയും ഇതേ അപ്പാര്‍ട്ട്മെന്റില്‍ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും പൊലീസ് ചോദ്യം ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

Popular this week