30.5 C
Kottayam
Saturday, October 5, 2024

എന്റെ ശക്തിയുടെ നെടുംതൂണ്‍! ഭാര്യയ്ക്ക് ആശംസയുമായി വിജയ് ബാബു

Must read

കൊച്ചി:അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്‌ക്രീനില്‍ സജീവമാവുകയായിരുന്നു അദ്ദേഹം. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ വേണ്ടപോലെ പരിഗണിക്കാറുള്ള വ്യക്തിയാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെഡ്ഡിംഗ് ആനിവേഴ്‌സറിയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു. എന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായെന്നറിയാന്‍ ഞങ്ങള്‍ക്ക് പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതിയെന്നുമായിരുന്നു വിജയ് കുറിച്ചത്.

അച്ഛനും അമ്മയും മിറര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ അടുത്തിരുന്ന് ഫോണില്‍ നോക്കുന്ന മകനും പതിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.


പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിജയുടെ മകന്‍. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. എന്റെ സിനിമയിലൂടെയായി ഞാന്‍ ഒരിക്കലും അവനെ പരിചയപ്പെടുത്തില്ല. എന്റെ പേരിലൂടെ നീ ഒരിക്കലും സിനിമയില്‍ കയറില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. സ്വന്തം കഴിവ് വെച്ച് വേണം സിനിമയിലെത്താന്‍ എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ മകന്‍ പറഞ്ഞത്.


എന്നും അമ്പലത്തില്‍ പോവുന്നയാളാണ് ഭാര്യ. അഞ്ചുമണിക്ക് തന്നെ പോവും. എവിടേക്കെങ്കിലും പോവാനിറങ്ങിയാല്‍ അമ്പലമുണ്ടോ എന്നായിരിക്കും സ്മിത നോക്കുന്നത്. സിനിമയില്‍ അഭിനയിക്കാനോ, നിര്‍മ്മാതാവാകാനോ ഒന്നും താനില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

കൃത്യമായ ജീവിതക്രമം തുടരുന്നയാളാണ് ഭാര്യ. രാത്രി എട്ടേമുക്കാല്‍ എന്നൊരു സമയമുണ്ടെങ്കില്‍ ഉറങ്ങുന്നയാളാണ്. ഒന്‍പത് മണിയൊക്കെ പുള്ളിക്കാരിക്ക് അര്‍ധരാത്രിയാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമാണ് ഭാര്യയുടേതെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

Popular this week